Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നും തങ്ങൾ നിരപരാധികളാണെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

ചെർപ്പുളശ്ശേരിയിൽ നിന്നുള്ള എട്ട് പേരാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചെർപ്പുളശ്ശേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ പ്രതികളുടെ മൊഴികളും തെളിവുകളും പൊലീസ് പരമാവധി ശേഖരിച്ചിട്ടുണ്ട്.കേസിൽ കഴിഞ്ഞ ദിവസം അറസ്ററിലായ ഹിജാസ് ഉൾപ്പെടെയുള്ള പ്രതികളും ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കും. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട കേസായതിനാൽ പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് അന്വേഷണ സംഘം നടത്തുന്നത്.

Readers Comment

Add a Comment