Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:31 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോലീസിൻറെ പ്രതിച്ഛായ പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്നതിനും പോലീസിനെതിരെയുള്ള വാർത്തകൾ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു. സർവീസിൽ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സർക്കാർ സംവിധാനത്തിൻറെയും സൽപ്പേര് ഉയർത്തിപ്പിടിക്കുന്നതിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിന് മികച്ച പങ്ക് വഹിക്കാനുണ്ട്. പോലീസ് സംവിധാനത്തിൽ ഇതിനു വലിയ പ്രാധാന്യമാണുള്ളത്. സർക്കാരിനെ പൊതുജനം വിലയിരുത്തുന്നത് പോലീസിൻറെ പ്രകടനവും പെരുമാറ്റവും കണക്കിലെടുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്റ്റേറ്റ് പോലീസ് മീഡിയ സെൻററിൻറെ ഉപഹാരം ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ചു. എഡിജിപി മനോജ് എബ്രഹാം, ഡിഐജി എസ്. ശ്യാംസുന്ദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Readers Comment

Add a Comment