Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച കോഅഡ്വ.വി.വി പ്രകാശിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതിൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ . കോൺഗ്രസ് പ്രവർത്തകരായ നിരവധി പേർക്ക് വ്യാജ ഐഡിയിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ഊർങ്ങാട്ടിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി. ഷാജിയുടെ ഫോണിലേക്ക് ഇത്തരത്തിൽ വ്യാജ ഐഡിയിൽ നിന്ന് റിക്വസ്റ്റ് അയക്കുകയും തുടർന്ന് ഒരു സഹായം ചെയ്യാമോ എന്ന് ചോദിച്ച് സന്ദേശം വരികയും ചെയ്തിരുന്നു. അത്യാവശ്യമായി 20,000 രൂപ അയക്കാമോയെന്നും നാളെ മടക്കി നൽകാമെന്നും പറഞ്ഞ സന്ദേശമായിരുന്നു അടുത്തത്.സംശയം തോന്നിയ ഷാജി തന്റെ ഫോണിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗൂഗിൾ പേ നമ്പർ കൊടുക്കുകയായിരുന്നു. ഉടനെ വി.വിപ്രകാശിന്റെ കുടുംബത്തെ ബന്ധപ്പെട്ട് ഇങ്ങനെ ഒരു ഫേസ്ബുക്ക് ഐഡി ബന്ധപ്പെട്ടവരാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി. സമാന രീതിയിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായ നിരവധി പേർക്ക് ഈ വ്യാജ അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പച്ചേരി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് പരാതി നൽകിയിട്ടുണ്ട് . മരിച്ച ഒരാളുടെ പേരിൽ ഇത്തരം കള്ളത്തരം നടത്തിയവരെ ഉടനെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്  നടത്തുന്നത് സംബന്ധിച്ച് ജില്ലയിൽ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.

Readers Comment

Add a Comment