Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Light Rain
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ഫോൺ സംഭാഷണത്തിന്റെ മറ്റൊരു ഫോൺ ശബ്ദരേഖ ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ടു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ ഫോൺ റെക്കോർഡാണ് പ്രസീത പുറത്തുവിട്ടത്.

സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത സംഭാഷണത്തിൽ ആമുഖമായി പറയുന്നുണ്ട്. വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് ഫോൺ സംഭാഷണത്തിൽ പറയുന്നു.ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവർ സംസാരിച്ച് പരസ്പരം ധാരണയിലെത്തിയിട്ടുണ്ടെന്നും ഗണേഷ് സംഭാഷണത്തിൽ പറയുന്നുണ്ട്.സി കെ ജാനുവിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നൽകാൻ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നത്.സികെ ജാനുവിന് തിരുവനന്തപുരത്ത് വെച്ച് കെ സുരേന്ദ്രൻ പത്ത് ലക്ഷവും ബത്തേരിയിൽ വച്ച് ബിജെപി ജില്ലാ ഭാരാവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്ന് നേരത്തെ പ്രസീതയുടെ വെളിപ്പെടുത്തിയിരുന്നു

 

Readers Comment

Add a Comment