Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ തുറന്ന് പ്രവർത്തിക്കാം. കടകളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.ഹോട്ടലുകളിൽ ഹോം ഡെലിവറിയാകാം. ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാഴ്‌സലായി നൽകാനും അനുമതി ഉണ്ട്. നഗരങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും. നഗരാതിർത്തി പ്രദേശങ്ങളിൽ പൊലീസ് ബാരിക്കേട് വെച്ച് അടയ്ക്കും. കെഎസ്‌ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. അതേസമയം ലോക്ക് ഡൗൺ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന്(ജൂൺ 26) യോഗം ചേരും. കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് സൂചന.
23.82°C








