Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:29 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെച്ചു. വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് എം സി ജോസഫൈന്റെ രാജി. പരാമർശത്തിനിടയായ സാഹചര്യം ജോസഫൈൻ സി പി എം സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. സി.പി.എം സെക്രട്ടേറിയറ്റിലെ ചർച്ചകൾക്കൊടുവിലാണ് രാജി. അധ്യക്ഷ സ്ഥാനത്ത് ഇനി 8 മാസം കാലാവധി കൂടി നിലനിൽക്കെയാണ് ജോസഫൈന്റെ രാജി.

ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മിഷൻ അധ്യക്ഷ അനുഭവിച്ചോ എന്ന തരത്തിൽ മോശമായി സംസാരിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഒരു ചാനലിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു.

പൊലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ യുവതിയോട് ഇല്ലെങ്കിൽ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.

 

Readers Comment

Add a Comment