Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:19 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡിന്റെ ഡെൽറ്റ പ്ലസ് വൈറസ് വകഭേദം മൂന്നാം തരംഗത്തിനു കാരണമാകുമെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രധാന ഡോക്ടർമാരിൽ ഒരാളും ജീനോം സീക്വൻസിങ് രംഗത്തെ പ്രമുഖനുമായ ഡോ. അനുരാഗ് അഗർവാൾ.

ഏപ്രിൽ, മേയ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നു ശേഖരിച്ച 3500 സാംപിളുകൾ ജൂണിൽ ജീനോം സീക്വൻസിങ് നടത്തിയിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ ഡോ. അനുരാഗ് പറഞ്ഞു. ഇതിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. എങ്കിലും അത് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു. കൂടുതൽ കോവിഡ് കേസുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഡെൽറ്റയുടെ സാന്നിധ്യമുളള സ്ഥലങ്ങളിൽ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതിനു മുമ്പു തന്നെ നമ്മൾ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കാകുലരാകുകയാണെന്നും ഡോ. അനുരാഗ് പറഞ്ഞു.

Readers Comment

Add a Comment