Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ ഓർഡിനേറ്ററും,കാണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും,കാണിച്ചുകുളങ്ങര ദേവസ്വം ഖജൻജിയുമായിരുന്ന കെ കെ മഹേശന്റെ മരണത്തിന് കാരണക്കാരനായ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. യൂണിയൻ ഓഫീസിൽ മഹേശൻ തൂങ്ങി മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയേയും കൂട്ടരേയും ഇതുവരെ ചോദ്യം ചെയ്യാൻ പോലും തയ്യാറായിട്ടില്ല. കുറ്റവാളികളെ വേഗത്തിൽ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം വിമോചന സമരസമിതിയുടെ നേതൃത്വത്തിൽ ഒരുലക്ഷം ഈമെയിലുകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു. ഇതിനിടെ എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണത്തിൽ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഉന്നതരെ കേസിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എസ്എൻഡിപി യോഗം ജനറൽ സെക്രചട്ടറി വെള്ളാപ്പള്ളി നടേശൻറെ വിശ്വസ്തനായിരുന്ന കെ കെ മഹേശൻ കഴിഞ്ഞ വർഷം ജൂൺ 24 നാണ് കണിച്ചുകുളങ്ങരയിലെ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ചത്. മഹേശൻ പുറത്തുവിട്ട കത്തുകളും ഡയറിക്കുറിപ്പുകളും വെള്ളാപ്പള്ളിയെയും കൂട്ടരെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിനും സർക്കാരിനുമെത്തിരെ രൂക്ഷവിമർശനമാണ് മഹേശന്റെ കുടുംബം ഉന്നയിക്കുന്നത്. മരിക്കുന്നതിനു തൊട്ട് മുൻപ് മഹേശൻ എഴുതിയ കുറിപ്പുകളിൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ പേരുകൾ കൃത്യമായി പറഞ്ഞിരുന്നു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിച്ചെങ്കിലും ആരോപണവിധേയരെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ലെന്നും അവർ ആരോപിക്കുന്നു. ഇതിനിടെകേസ് ഇല്ലാതാക്കാനാണ് ലോക്കൽ പൊലീസ് ശ്രമമെന്നും മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാർ മഹേശനെ കള്ളനാക്കാൻ നടക്കുകയാണെന്നും കുടുംബം കൂട്ടിച്ചേർത്തു.
23.68°C








