Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ ഡോക്‌ടർ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യുവാണ് നീതി നിഷേധിക്കപ്പെട്ടതിനെ തുർന്ന് രാജിവച്ചത്. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടർ തൻറെ രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംഭവം വലിയ തരത്തിൽ ചർച്ചയായതോടെ വിഷയത്തിൽ കെജിഎംഒഎ സമ്മർദം ശക്തമാക്കിയതിനാൽ രാജി തീരുമാനം അൽപം മുമ്പ് ഡോക്ടർ പിൻവലിച്ചു.ഇതിനിടെ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കൊവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ. രാഹുലിനെ മർദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഈ വിഷയത്തിൽ ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങളിൽ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തിൽ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

ഇക്കഴിഞ്ഞ മേയ് 14ന് സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്നു അഭിലാഷിൻറെ അമ്മയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മർദ്ദിച്ചത്. ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു എന്നാൽ കൊവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നുമാണ് ഡോക്‌ടർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

 

 

 

Readers Comment

Add a Comment