Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31 ന് ഉള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബോർഡുകളോട് സുപ്രീം കോടതി. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാർഥികളുടെ മൂല്യനിർണയത്തിന് ഫോർമുല തയ്യാറാക്കി പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
കഴിഞ്ഞ ആഴ്ച മൂല്യനിർണയം നടത്തുന്നതിന് സിബിഎസ്ഇയും സിഐഎസ് സിഇയും സമർപ്പിച്ച ഫോർമുല സുപ്രീം കോടതി അംഗീകരിച്ചിരുന്നു. സമാനമായ നിലയിൽ കുട്ടികളുടെ നിലവാരം നിർണ്ണയിക്കുന്നതിന് ഫോര്മുലയ്ക്ക് രൂപം നൽകാനാണ് സംസ്ഥാന ബോർഡുകളോട് കോടതി നിർദേശിച്ചത്.
28.73°C








