Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ജൂൺ 23ന് 12,787 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീൻ സാമ്പിൾ, സെൻറിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർടി എൽഎഎംപി, ആൻറിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,22,81,273 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. 27,29,967 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർകോട് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311.രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക്തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർകോട് 285. 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ബുധനാഴ്‌ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 65 ആരോഗ്യ പ്രവർത്തകർക്കും ബുധനാഴ്‌ച രോഗം ബാധിച്ചിട്ടുണ്ട്.  സമ്പർക്ക രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്എറണാകുളം 1664, തിരുവനന്തപുരം 1423, മലപ്പുറം 1267, പാലക്കാട് 871, കൊല്ലം 1222, തൃശൂർ 1203, കോഴിക്കോട് 876, ആലപ്പുഴ 804, കണ്ണൂർ 543, കാസർകോട് 577, കോട്ടയം 524, പത്തനംതിട്ട 412, ഇടുക്കി 307, വയനാട് 299.രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്ക്കാസർകോട് 10, പത്തനംതിട്ട, കണ്ണൂർ, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂർ, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,12,116 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,85,742 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനിലും 26,374 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടിപിആർ 8ന് താഴെയുള്ള 178, ടിപിആർ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആർ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആർ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

 

Readers Comment

Add a Comment