Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം വിഴിഞ്ഞത്തെ അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. സുരേഷിനെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പ് നൽകിയതിനാലാണ് നാട്ടുകാർ പിരിഞ്ഞുപോയത്.  മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. പിന്നീട് ഇയാളെ പിടികൂടി വിട്ടയച്ചിരുന്നു. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ഉണ്ടെന്നും അർച്ചനയുടെ കുടുംബം ആരോപിച്ചിരുന്നു.തിരുവനന്തപുരം തഹസിൽദാർ, കോവളം എംഎൽഎ എം വിൻസന്റ് അടക്കം നാട്ടുകാരുമായി സംസാരിച്ചു. പ്രതിഷേധത്തിൻറെ ഭാഗമായി വിഴിഞ്ഞം- പള്ളിച്ചൽ റോഡ് നാട്ടുകാർ ഉപരോധിച്ചു. എഫ്‌ഐആറിലെ അസ്വാഭാവികതയും നാട്ടുകാർ ഉയർത്തിക്കാട്ടി.

Readers Comment

Add a Comment