Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:22 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുട്ടിൽ മരംമുറി കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് നിർദേശം നൽകി ഹൈക്കോടതി. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.

നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി. വനംവകുപ്പിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നാണ് തടികൾ വാങ്ങിയതെന്നും പ്രതികൾ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഉള്ള പോരിൽ ബലിയാടാവുകയായിരുന്നുവെന്നും പ്രതികൾ ബോധിപ്പിച്ചു.അതേസമയം, മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയരായവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളിൽ 37 ലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചവർ പ്രതികളാണെന്നും ഒരു കേസിൽ ഹർജിക്കാരന് എതിരെ വാറന്റുണ്ടെന്നും സർക്കാരിന് വേണ്ടി പ്രൊസിക്യുഷൻ വാദിച്ചു.

Readers Comment

Add a Comment