Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:31 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം ചോദ്യം ചെയ്ത് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത്.

പുതിയ വാക്സിൻ നയം സമൂഹത്തിൽ അസന്തുലിതാവാസ്ഥ സൃഷ്ടിക്കുമെന്നും നയം പണക്കാർക്കും നഗരങ്ങളിൽ ജീവിക്കുന്നവർക്കും മുൻതൂക്കം നൽകുന്നതാണെന്നുമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചിരിക്കുന്നത്.സ്വകാര്യ ആശുപത്രികളിൽ വളരെ കുറച്ച് വാക്സിൻ മാത്രമേ കുത്തിവയ്ക്കുന്നുള്ളു. അനുവദിച്ച വാക്സിന്റെ 17.05 ശതമാനം വാക്സിൻ മാത്രമേ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിച്ചിട്ടുള്ളു എന്നും സുപ്രീം കോടതിയിൽ ബ്രിട്ടാസ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരാനാണ് ജോൺ ബ്രിട്ടാസ് അപേക്ഷ നൽകിയിരിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ആർ രാംകുമാറുമായി ചേർന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രൻ ആണ് അപേക്ഷ ഫയൽ ചെയ്തത്.

 

Readers Comment

Add a Comment