Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെയാണ് തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഭർത്താവും എം.വി.ഡി. ഉദ്യോഗസ്ഥനുമായ കിരണിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
കിരണിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കിരൺ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരൺ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.
100 പവനും 10 ലക്ഷം രൂപയുടെ വാഹനവുമായിരുന്നു സ്ത്രീധനമായി നൽകിയത്. എന്നാൽ സ്ത്രീധനമായി നൽകിയ വാഹനം തിരിച്ചെടുത്ത് പകരം അതിന്റെ വിലയായ 10 ലക്ഷം രൂപ പണമായി നൽകണമെന്നാവശ്യപ്പെട്ട് കിരൺ കുമാർ നിരന്തരമായി മദ്യപിച്ചെത്തി മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നെന്നാണ് തെളിവുകൾ സഹിതം സഹോദരൻ വിജിത് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മർദനത്തെ തുടർന്ന് ശരീരത്തിൽ ഉണ്ടായ പാടുകളുടെ ചിത്രങ്ങളും യുവതി സഹോദരന് കൈമാറിയത് ഇക്കൂട്ടത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് ത്രിവിക്രമൻ നായർ പൊലീസിനെ അറിയിച്ചത്.
വിസ്മയയുടേത് കൊലപാതകം തന്നെയാണെന്ന് സഹോദരൻ വിജിത്തും പറഞ്ഞു. വിസ്മയ നിരന്തരം സ്ത്രീധനപീഡനം അനുഭവിച്ചിരുന്നു. വീട്ടിൽ വന്നു നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിസ്മയയുടെ ഭർത്താവ് മോട്ടോർ വെഹികിൾ ഇൻസ്‌പെകർ ആയതിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാൻ ശ്രമിക്കുമെന്നും വിജിത്ത് പറഞ്ഞു.ഭർതൃവീട്ടിലെ മർദനത്തെക്കുറിച്ച് കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് വാട്‌സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമർദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകൾ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെ തിങ്കളാഴ്ച പുലർച്ചെയാണ് വിസ്മയയുടെ മരണം.
'ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. കഴിഞ്ഞ ദിവസം അയാൾക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് തെറി വിളിച്ചു. അച്ഛനേയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷെ നിർത്തിയില്ല. സഹികെട്ട് മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ച് വലിച്ച് പലതവണ അടിച്ചു.
അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി..കാലു കൊണ്ട് മുഖത്ത് അമർത്തി' കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ കഴിഞ്ഞ ദിവസം ബന്ധുവിന് അയച്ച വാട്‌സാപ് ചാറ്റിലെ ചില ഭാഗങ്ങളാണ്. ക്രൂരമായ മർദനമാണ് തനിക്ക് ഭർത്താവ് കിരണിൽ നിന്നു നേരിടേണ്ടി വന്നതെന്നാണ് വിസ്മയ ചാറ്റിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമേ അടികൊണ്ട് നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. താൻ എല്ലാം അച്ഛനോട് പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും ചിത്രത്തിലുണ്ട്. ശൂരനാട് പൊലീസാണ് കേസന്വേഷിക്കുന്നത്.
28.73°C








