Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:16 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചില സർക്കാർ ഉദ്യോഗസ്ഥർ ഒരിക്കലും നന്നാകില്ലെന്ന മനോഭാവത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമീപനം മാറ്റം വരുത്താൻ തയ്യാറാകുന്നില്ല. അനാവശ്യമായി ഫയലുകൾ വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം സമീപനങ്ങൾ അനുവദിക്കാനാവില്ല. ഫയലുകൾ തട്ടിക്കളിക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യങ്ങൾ പരിശോധിക്കാൻ സംവിധാനമുണ്ടാക്കും. ജനങ്ങളാണ് സർക്കാർ സംവിധാനങ്ങളുടെ യജമാനൻ. ഈ ബോധം എല്ലാ ജീവക്കാർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓഫിസിൽ കൃത്യസമയത്ത് ഉദ്യോഗസ്ഥർ എത്തുന്നുണ്ടോയെന്ന് മേലധികാരികൾ ഉറപ്പുവരുത്തണം. പഞ്ച് ചെയ്‌ത് മുങ്ങുന്നത് കർശനമായി തടയണം. യൂണിയൻ പ്രവർത്തനങ്ങളിൽ ഇടപെട്ട് ജോലി ചെയ്യാതിരിക്കുന്നത് അനുവദിക്കാനാവില്ല.ഇത് എല്ലാ യൂണിയൻ നേതാക്കളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻജിഒ യൂണിയൻ സംഘടിപ്പിച്ച നവകേരള സൃഷ്‌ടിയും സിവിൽ സർവീസും എന്ന വെബിനാറിൽ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

Readers Comment

Add a Comment