Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ഡൗൺ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു. ദ്വീപിലാരും പട്ടിണി കിടക്കുന്നില്ല. ന്യായവില ഷോപ്പുകൾ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ലക്ഷദ്വീപിൽ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യഹർജിയിലാണ് മറുപടി നൽകിയത്. അതിന്റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകൾ തുറന്നിരിപ്പുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും മൂന്നു മണിക്കൂർ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമമില്ല. മൽസ്യബന്ധനമടക്കമുളള തൊഴിലുകൾക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനിടെ ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയിൽ നിന്ന് കർണാടകത്തിലേക്ക് മാറ്റുന്നെന്ന വാർത്തകൾ ശരിയല്ലെന്ന് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
23.82°C








