Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 84 രാജ്യങ്ങളിൽ നിന്നായി 36,000 ത്തോളം പേർ പങ്കെടുത്തു. യോഗ ഇന്ത്യക്ക് പുതിയ ഒരു സംഭവമല്ല. ചരിത്രം പരിശോധിച്ചാൽ വേദകാലഘട്ടത്തിനും മുമ്പ് ഇവിടെ യോഗികളുണ്ടായിരുന്നു എന്ന് മനസ്സിലാകും.2021 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്.യോഗ ദിനം ആദ്യമായി ആഘോഷിക്കുന്നത് 2015 ജൂൺ 21നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിനായി മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗ വിഷയമാക്കി പ്രസംഗം നടത്തിയിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ 2014 ഡിസംബർ 14ന് പ്രഖ്യാപിക്കുകയായിരുന്നു.ഇന്ത്യയുടെ പ്രാചീന അനുഷ്ഠനങ്ങളിൽ വിലമതിക്കാനാവാത്ത ഒന്നാണ് യോഗയെന്ന് ഐക്യരാഷ്ട്ര സഭയിൽ മോദി പ്രസംഗിച്ചു. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒന്നാണിത്. ചിന്തകളെയും പ്രവർത്തികളെയും ഒന്നിച്ച് നിർത്താൻ സാധിക്കുന്നു. മനുഷനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കും. നമ്മുടെ ജീവിത രീതിയെ മാറ്റാൻ യോഗയ്ക്കാകുമെന്നും അതുവഴി കാലാവസ്ഥാ വ്യതിയാനം അടക്കമുള്ളവയെ നിയന്ത്രിച്ചു നിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. 1893 ൽ സ്വാമി വിവേകാന്ദൻ നടത്തി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെ യോഗയെ പരിചയപ്പെടുത്തി. അതിന് ശേഷം നിരവധി യോഗികൾ യോഗയുടെ ഗുണങ്ങളെക്കുറിച്ച് വിദേശ രാജ്യങ്ങളിലുള്ളവർക്ക് വിശദീകരിച്ചു. പിന്നീട് യോഗ ഒരു പഠന വിഷയമായി പല സർവകലാശാലകളും അംഗീകരിക്കുകയും ചെയ്തു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവർ ഇന്ന് മുടങ്ങാതെ യോഗ അഭ്യസിക്കുന്നുണ്ട്.
23.82°C








