Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:20 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ അഞ്ച് യുവാക്കളുടെ ദാരുണമരത്തിനിടയാക്കിയ വാഹനാപകടത്തിൽ പോലീസ് ആറ് പേരെ ചോദ്യം ചെയ്യുന്നു. ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന കാറിനൊപ്പം മറ്റൊരു കാറിയിൽ യാത്ര ചെയ്തവരെയാണ് ഫറോക്ക് പോലീസ് സ്‌റ്റേഷനിൽവെച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അപകടത്തിൽപ്പെട്ടവർ അപകട സ്ഥലത്ത് എത്തിയത് സംബന്ധിച്ചാണ് പോലീസിന് സംശയം.

പുലർച്ചെ 4.45 ഓടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടിയിൽ അപകടം നടന്നത്. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച ബൊലേറോ കാർ സിമെന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നെന്നും തലകീഴായി മറിഞ്ഞ ശേഷമാണ് ലോറിയിൽ ഇടിച്ചതെന്നും ലോറി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. 
സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവർ പാലക്കാട് നിന്നെത്തിയത്.


 
വിമാനത്താവളത്തിൽ എത്തിയവർ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തിൽപ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തിൽ നിന്ന് ഇവർ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണെന്നാണ് രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നവർ പറയുന്നത്. ഇത് പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തിൽപ്പെട്ടത് ആരാണ് ഇവരെ വിളിച്ച് പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അപകടത്തിൽപ്പെട്ടവരെ കിട്ടിയല്ലെന്നും തുടർന്ന് മറ്റൊരു വാഹനത്തിൽ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിർ എന്നയാൾ പോലീസിനെ അറിയിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കൂടെയുള്ളവർ സഞ്ചരിച്ച ഇന്നോവ കാറും ഫറോക്ക്‌
പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്ന് വണ്ടികളിലായാണ് സംഘം ചെർപ്പുളശ്ശേരിയിൽ നിന്ന് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വാഹനങ്ങൾ
സഞ്ചരിച്ച വഴികളിലെ സി സി ടി വിയടക്കം പരിശോധിക്കാനാണ് പോലീസ് തീരുമാനം. ലോക്ക്ഡൗൺ സമയത്ത് മൂന്ന് വാഹനങ്ങളിലായി 15 പേർ എന്തിന് കരിപ്പൂരിലെത്തിയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

 

Readers Comment

Add a Comment