Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ആയിഷ സുൽത്താന ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. കവരത്തി പൊലീസിന് മുന്നിലാണ് ഹാജരാവുക. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. സ്വകാര്യ ചാനൽ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ബയോവെപ്പൺ എന്ന പരാമർശത്തിന്റെ പേരിലാണ് ആയിഷ സുൽത്താന നടപടി നേരിടുന്നത്.

ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്. ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമർശം എന്നീ വകുപ്പുകളിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകർ രാജിവയ്ക്കുകയും ചെയ്തിരുന്നു. തന്നെ കുടുക്കാൻ ബിജെപി പ്രവർത്തകർ ശ്രമിക്കുകയാണെന്ന് ആയിഷ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.ദേശത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ലക്ഷദ്വീപിലെ ജനതയ്‌ക്കൊപ്പം നീതിക്കായി നിൽക്കുമെന്നും സുൽത്താന അറിയിച്ചിരുന്നു. വായിൽ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും പൊലീസുമായി സഹകരിക്കുമെന്നും ഇന്നലെ അയിഷ സുൽത്താന മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

Readers Comment

Add a Comment