Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:32 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ ഇന്നും കൂടി തുടരും. ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ തുടരും. അവശ്യ സർവീസുകൾക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉച്ചക്ക് ശേഷം സർവീസ് പുനരാരംഭിക്കും.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകൾക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്ബൂർണ ലോക്‌ഡൌൺ. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിർദേശത്തിൽ ഇളവ് അനുവദിച്ച് ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു.ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഹോട്ടലുകളിൽ പോയി പാഴ്‌സൽ വാങ്ങാം. പോകുന്നവർ സത്യവാങ്മൂലം കരുതണമെന്നും ഉത്തരവിൽ പറയുന്നു.ഇന്ന് ഉച്ചക്ക് ശേഷം കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിക്കും.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.ഇളവുകൾ അനുവദിച്ചതിന് ശേഷമുള്ള സമ്ബൂർണ ലോക്‌ഡൌണായതിനാൽ പൊലീസ് നിരീക്ഷണവും നടപടിയും കർശനമാണ്.പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ ഇളവുകളോടുള്ള നിയന്ത്രണം തുടരും. 10.22 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ നേരിടുന്ന വാക്‌സിൻ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി കൂടുതൽ ഡോസ് വാക്‌സിനും സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ട്.

Readers Comment

Add a Comment