Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തലസ്ഥാനത്ത് അടിമൂക്കുമ്പോൾ അങ്ങ് കോട്ടയത്ത് ഒരു മാധ്യമ മുത്തച്ചി രണ്ടു കയ്യും ഇരുന്നു ഉരസി തീ പറ്റുകയാണ്........ ഒന്നുമായിലല്ല.. അടി മൂകട്ടെന്നു...ഈ മുത്തിയെ നിങ്ങള്ക്ക് ഓർമയില്ലേ ? ഇക്കിളികഥകളിലൂടെ മലയാളിയെ വായനപടിപ്പിച്ച മുത്തച്ചി.... കമ്പിപുസ്തകങ്ങൾക്കു ഒരു മാന്യതയുടെ പരിവേഷം നൽകി വീട്ടിൽ നാലാളുകൺകെ മേടിക്കാനും വായിക്കാനും പറ്റുന്ന തരത്തിൽ അവതരിപ്പിച്ചതിൽ ഈ മുത്തശ്ശിയുടെ സ്ഥാനം വളരെ വലുതാണ്....ത്രസിപ്പിക്കുന്ന ഇക്കിളികഥകളും, പൊടികൈ കൈകളും, നീറുന്ന ലൈംഗിക പ്രശനങ്ങളും ഒക്കെയായി മലയാളിയെ കോൾമയിർ കൊള്ളിച്ച മുത്തച്ചി. കരയിക്കാൻ സീരിയലുകൾ ഇല്ലാതിരുന്ന കാലം,കുത്തികളിക്കാൻ മൊബെയിലികൾ ഇല്ല, നല്ലയൊരു പടം കാണാൻ പോലും മാർഗമില്ലാതെ കാലം.... കുശുമ്പും കുന്നായ്മയുമായി പെണ്ണുങ്ങൾ അടുക്കളയിൽ കിടന്നു വെരുകുമ്പോൾ ഒരു കുളിർതെന്നലായി ആഴ്ചാവസാനം കോട്ടയത്തുനിന്നും ഇറങ്ങുന്ന രണ്ടു മ പ്രസിദ്ധീകരണങ്ങളിൽ പ്രമുഖയായിരുന്നു ഈ മുത്തശ്ശി .
കാലം മാറി കഥമാറി... പെണ്ണുങ്ങളുടെ കരച്ചിലിന്റെ ഓൾ സെയിൽ കച്ചവടം സീരിയലുകാർ ഏറ്റെടുത്തു.... ഒരു ചെറിയ മൊബൈൽ കയ്യിലുണ്ടെങ്കിൽ അത്യാവശ്യം എല്ലാകാര്യവും അതുവഴിനടക്കും എന്ന അവസ്ഥ സംജാതമായി ... ഈ അവസ്ഥയിലാണ് താഴെക്കുകൂപ്പുകുത്തുന്ന തങ്ങളുടെ മ പ്രസിദ്ധീകരണത്തെ എങ്ങനെ പൊക്കിയെടുക്കാം എന്ന ചിന്ത വന്നത്... ഇക്കിളി കഥ പഴയപോലെ എറിക്കത്തില്ല... പടം കൊടുത്തിട്ടും കാര്യമില്ല... പിന്നെ എന്താ വഴി... നല്ല വെടിമരുന്നയിറ്റം വരണം ... അതിനു പറ്റിയ കക്ഷിവേണം.... അങ്ങനെയിരിക്കുബോഴാണ് അതാ വരുന്നു.... വർധിത വീര്യനായി... സാക്ഷാൽ,സുധാകരൻ... അധ്യക്ഷസ്ഥാനം കിട്ടിയതിന്റെ മൂപ്പിൽ ഒന്ന് കേറ്റി കൊടുത്താൽ എല്ലാം വിളിച്ചുപറഞ്ഞോളും.. അങ്ങനെ മ പ്രസിദ്ധീകരണത്തിൽ സുധാകര വിജയം ആട്ടക്കഥ തുടങ്ങി... ചാനലും പത്രവുമടക്കം കയ്യിൽ ഉള്ളതുകൊണ്ട് നല്ലരീതിയിൽ പ്രോമോയും തുടങ്ങി....
ഒരു കട്ടനുമൊക്കെ അടിച്ചു കടലയുമൊക്കെകൊറിച്ചു പറഞ്ഞു വന്ന മൂച്ചിനൊരു കാച്ചുകാച്ചി....
ലവനുണ്ടല്ലോ .. ആര്.. നിങ്ങടെ ആ ഇരട്ടചങ്കൻ... അവനെ ഞാൻ ബ്രണ്ണൻകോളേജിൽ പഠിക്കുന്ന സമയത്തു ഒറ്റച്ചവിട്ടിനു മരിച്ചിട്ടുണ്ട്.
തീയില്ലാതെ കാട്ടുതീയുണ്ടാക്കുന്ന മാധ്യമ മുത്തച്ഛിക്കു ഇതിൽ കൂടുതൽ വല്ലതും വേണോ....
പിന്നാക്കാണുന്നതു ഇടിനാശവും .. വെള്ളപ്പൊക്കവും... കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുപത്തിനാലുമണിക്കൂറും ഇട്ടലക്കുന്നതു ബ്രണ്ണനിലെ ചട്ടമ്പി കഥകൾ.ഒന്നുകിൽ പറയുന്നവന് ബോധം വേണം.. അല്ലെങ്കിൽ കേൾക്കുന്നവനും ബോധം വേണം... ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആണ് പണ്ട് പെടുത്തതും പാളയിൽ തുറിയതും പറഞ്ഞു കളിക്കുന്നതെന്നു ഓർക്കണം.പത്രങ്ങളിൽ സൂപ്പർ ലീഡ്, സെന്റര് സ്‌പ്രെഡ് , ബാക് പേജ് ഫുൾ ...
സിൻഡിക്കറ്റ് മാധ്യമങ്ങൾ പക്ഷം പിടിച്ചതോടെ ചേരിതിരിഞ്ഞു പൊരിഞ്ഞ അടി.... ചിട്ടിക്കാരന്റെയും, കൊള്ളക്കാരുടെയും, വേശ്യാലയം നടത്തിപ്പുകാരന്റെയു ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന ചാനലിൽ ഓഗ്മെന്റ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ തത്സമയം....ആടുതോമയുടെ തുണിപരിച്ചടിയെ അനുസ്മരിപ്പിക്കുംവിധം .....മുഖ്യന്റെ കോവിഡ് അപ്ഡേറ്റ് നടത്തുമ്പോൾ അരമണിക്കൂറിൽകൂടുതൽ സുധാകരനെതിരെയുള്ള തള്ളക്കുവുളികൾ.
ഡേയ്... എന്തുകോപ്പട ഈ വിളിച്ചുപറയുന്നെ എന്ന് പറയേണ്ടുന്ന മാമ മാധ്യമങ്ങൾ മീൻസ് മുതിർന്ന മാമൻ മാറുള്ള മാധ്യമങ്ങൾ .. മന്നവേന്ദ്ര വിളങ്ങുന്നു .. ചന്ദ്രനെപോൽ നിന്മുഖം എന്ന് പാടിസ്തുതിക്കുന്നു... പരസ്യം തന്നവകയിലുള്ള ബില്ല് മാസാവസാനം പാസാക്കികൊടുക്കുമെന്ന പ്രതീക്ഷയിൽ...
നീയൊക്കെ ബ്രണ്ണൻകോളേജിൽ ഒലത്തിയാൽ ഞങ്ങൾക്കെന്തു എന്നാണ് ജനം ചോദിക്കുന്നത്. നീയൊക്കെ ബ്രണ്ണനിൽ എന്നാ ഒലത്തിയതെന്നുകേൾക്കാനാണോ ഞങ്ങൾ ഇരിക്കുന്നത്.... വായടച്ചു നിന്റെയൊക്കെ പണിചെയ്യടെ എന്ന് ജനങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ല .. കേൾപ്പിക്കുന്നില്ല...
കോവിടിന്റെ വരുതിയിൽ ജനങ്ങൾ ഇവിടെ നട്ടം തിരിയുകയാണ്... ജനങ്ങളെ ഓലത്താണ് എന്നപേരിൽ ജയിച്ചു പോയിരുന്നു ഗീർവാണമടിക്കുന്നു... അതിനു കൃത്യമായി ശമ്പളവും അലവൻസുകളും എണ്ണിമേടിക്കുന്നു... ജനങ്ങളെ മുപ്പുട്ടിട്ടു പൂട്ടുന്നു. ബുദ്ധിമിട്ടിക്കുന്നു. കുടിയന്മാർ ബിവറേജിൽ നേർച്ചയിട്ടില്ലെങ്കിൽ, അരിമേടിക്കാനുള്ള പൈസയെടുത്തു ലോട്ടറിമേടിച്ചില്ലെങ്കിൽ ട്രഷറി പൂട്ടും.. ജനം വിഷം മേടിക്കാനോ കയറു മേടിക്കാനോ എന്നാലോചിച്ചു അതിനു പോലും പാങ്ങില്ലാതെനിൽക്കുമ്പോൾ .. ബ്രണ്ണൻകോളേജിൽ പണ്ട് ഓളത്തിയെന്നു...
ഒരു നവീന ആശയത്തെകുറിച്ചു വിശദീകരിക്കുവാൻ , ഒരു പുതിയ സംരംഭത്തെക്കുറിച്ചു വിശദീകരിക്കുവാൻ ഒരു പത്രസമ്മേളനം വിളിച്ചാൽ ഒരു പട്ടികുറുക്കനും തിരിഞ്ഞുനോക്കില്ല... എന്നാൽ കാദർ ഇട്ടു ഒരു ചെറ്റ പണ്ട് അവൻ ഒലത്തിയ ഗീര്വാണംടിക്കാൻ വിളിച്ചാൽ ഓ വി വാനും ലൈവും...
ഓർക്കണം ഒരു മ പ്രസിദ്ധീകരണം കത്തിച്ചുവിട്ട ഒരു വാണത്തിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് ആണിതെന്നു ഓർക്കണം
ബഹുമാനപെട്ട സുധാകര തിരുവനന്തപുരം ഗവ. ലോ കോളജിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് പേരൂർക്കടയിലുള്ള സ്വകാര്യ ലോകോളേജിനുവേണ്ടി പൂട്ടിച്ചു എന്ന കാര്യം താങ്കൾ കണ്ടിരുന്നോ? നിങ്ങളുടെ വിദ്യാർഥിസംഘടന അതിനെതിരെ എന്തെങ്കിലും പ്രതികരിച്ചോ? നാക്കുകൊണ്ടു തള്ളാനാണോ കെ പി സി സി പ്രേസിടെന്റിന്റെ കസേരയിൽ താങ്കളെ പാർട്ടി ഇരുത്തിയത്?കുഞ്ഞ്ഞിനും ചിന്ന തലക്കും വേണ്ടി മാധ്യമ മുത്താച്ചിവെച്ച അള്ളിൽ താങ്കൾ കുടുങ്ങിയാലോ? കഷ്ട്ടം .... ഊരാൻ പറ്റുമെങ്കിൽ രക്ഷപ്പെടുക.....
ബഹുമാനപെട്ട മുഖ്യമന്ത്രി... ഇത്രയും പ്രഗത്ഭരായ മാധ്യമ ഉപദേഷ്ട്ടാക്കൾ അങ്ങേക്കും ഉണ്ടായിട്ടും ഒരു മ പ്രസിദ്ധീകരണത്തിന്റെ ചൂണ്ടയിൽ അങ്ങും കൊത്തിയല്ലോ?
തല്ക്കാലം ബ്രണ്ണൻ ഏടുകൾ നമുക്കുമടക്കാം...അതൊക്കെ എടുക്കാൻ വീണ്ടും സമയം കിട്ടുമെന്ന് ... മൂന്നരക്കോടി കണ്ണുകൾ അങ്ങയെ പ്രതീക്ഷയോടെ നോക്കിയിരിപ്പുണ്ട് എന്ന് മറക്കാതിരിക്കുക.
23.82°C








