Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എൽ ഡി എഫ് ഭരിക്കുമ്പോൾ ആഹാ
യു ഡി എഫ് ഭരിക്കുമ്പോൾ ഓഹോ
എന്താ മനസിലായില്ലേ... എൽ ഡി എഫ് ഭരിക്കുമ്പോൾ ആകാം എന്നും
യു ഡി എഫ് ഭരിക്കുമ്പോൾ വേണ്ട എന്നും.
എന്ത്?
എന്തുട്ടാടെ ഈ പറയുന്നത് .. മനസിലാകുന്ന രീതിയിൽ പറ.....
പണ്ടൊക്കെ ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ പറയും കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ വല്ലപ്പോഴും പത്രം വായിക്കണമെന്ന്....
എന്നാൽ ഇപ്പോൾ നമ്മൾ പറയും അപ്ഡേറ്സ് ഒന്നും നോക്കാറില്ലല്ലേ എന്ന്?
ഇനി കാര്യത്തിലേക്കു വരാം.
ആരാധന;ലയങ്ങൾ തുറക്കാതെ ബാറുകൾ തുറക്കാൻ സർക്കാർ അനുമതിനൽകിയപ്പോൾ ഞെട്ടിപോയതു നാട്ടുകാരാണ്... സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഉറഞ്ഞുതുള്ളിവരുന്ന ഒരൊറ്റ നൈറ്റി ധാരികൾ കമാ എന്നൊരക്ഷരം പറഞ്ഞില്ല. പിന്നെയും ഒരു പത്രക്കുറിപ്പ് നൽകിയത് കെ സുരേന്ദ്രനും ... പെരുന്നയിലെ പോപ്പും മാത്രം. വിശ്വാസികളുടെ പക്ഷത്തുനിന്ന് ഇത്രയും തേപ്പുമേടിച്ചിട്ടും ഇനിയും നിനക്ക് മതിയായില്യോടെ എന്നാണ് റബറു വെട്ടാൻ പോയിക്കൊണ്ടിരിക്കുകയും കാലിൽ വളംകടി പിടിച്ചു മനസ്സുമടുത്തതിനെത്തുടർന്നു സ്വന്തമായി ഒരു സഭയുണ്ടാക്കി
അതിന്റെ ബിഷപ്പായ ഒരു വിഷപ്പു ചോദിച്ചതു.
യുഡിഎഫ് സര്‍ക്കാര്‍ ബാറും ബിവറേജും പൂട്ടിയപ്പോള്‍ പോലും അതുപോരെന്നു പറഞ്ഞ മെത്രാന്‍മാര്‍ ഇന്നു നിശബ്ദര്‍ ! യുഡിഎഫ് നേതാക്കളെ ദിവസവും ഭീഷണിപ്പെടുത്തിയിരുന്ന മെത്രാന്‍ സമിതിയുടെയും കെസിബിസിയുടെയും മദ്യവിരുദ്ധ സമിതിയുടെയും അണ്ണാക്കിൽ എത്തപഴമാണോ ... അതോ മറ്റുവല്ലതുമാണോ എന്നാണ് സത്യവിശ്വാസികൾ ചോദിക്കുന്നത്?
പുതിയ സര്‍ക്കാരിന്റെ മദ്യനയത്തെപ്പറ്റി കാര്യപ്രധാനമായ ഒരു പ്രതികരണവും ഇതുവരെ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി കെസിബിസിയുടെ നിലപാട് ഇങ്ങനെ തന്നെയായിരുന്നു....
എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റ കാലത്ത് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്ക് എതിരെയും കടുത്ത എതിര്‍പ്പാണ് കെസിബിസിയും മദ്യവിരുദ്ധ സമിതിയുടെ നേതൃത്വം വഹിച്ചിരുന്ന മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ സ്വീകരിച്ചിരുന്നത്.
അന്ന് കടുത്ത പ്രതിഷേധവുമായി ബിഷപ്പിന്റെ നേതൃത്വത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും കാണാമായിരുന്നു. അന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10 ശതമാനം വീതം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും പൂട്ടാന്‍ തീരുമാനിച്ചപ്പോഴും അതുപോര 50 ശതമാനവും പൂട്ടണമെന്നായിരുന്നു കെസിബിസിയുടെ ആവശ്യം.
എന്നാല്‍ അതുകഴിഞ്ഞ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ തീരുമാനം പിന്‍വലിക്കുകയും പൂട്ടിയ ബാറുകള്‍ തുറക്കുകയും ചെയ്തു. എന്നാല്‍ അതിനെതിരെ ഒരു സമരവും ഇവർ നടത്തിയില്ല. പലപ്പോഴും പ്രതിഷേധം ആര്‍ക്കോ വേണ്ടിയിറക്കുന്ന പ്രസ് റിലീസുകളില്‍ ഒതുങ്ങി.
പിന്നീടങ്ങോട്ട് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കാര്യമായ ഒരു പ്രതികരണവും കെസിബിസിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ബിവറേജുകളുടെ ഭാഗമായി തുടങ്ങിയ സെല്ഫ് സർവീസ് ac കൗണ്ടറുകളിൽ കുപ്പായം അഴിച്ചുവച്ചു സ്കോച് മേടിച്ചടിച്ച ഒരു പാതിരി പറയുകയാണ്.ഇത് സംഗതി കുഴപ്പമല്ല. മറ്റേവന്മാർ ഭരിച്ചപ്പം ഞങ്ങൾക്കിങ്ങനെ ഒക്കെപോയിവാങ്ങി അടിക്കാൻ പറ്റുമായിരുന്നോ.. കൂറകളുടെ ഇടയില്കയറി കൂതറ സാധനം que നിന്ന് വാങ്ങേണ്ടിയിരുന്നില്ലേ എന്ന്?
വായിൽ ഇപ്പോഴും പഴം വച്ചിരിക്കുന്നതിന്റെ മറ്റൊരുകാരണം വചന കച്ചവടം കൂടാതെ വിദ്യാഭ്യാസ കച്ചവടവും സ്വാശ്രയ മെഡിക്കൽ കച്ചവടവുമാണല്ലോനമ്മുടെ മുഖ്യ കച്ചവടങ്ങൾ... കള്ളുകച്ചവടത്തിയനെതിരെ വെറുതെ തിരിഞ്ഞാൽ മാറ്റുകച്ചവടങ്ങൾക്കു എട്ടിന്റെ പണി കിട്ടും.
കേന്ദ്രത്തിൽ ഒരു കാർക്കോടകൻ ഇരിക്കുന്നതുകൊണ്ടു എഫ് സി ആർ എ അക്കൗണ്ട് വഴി പാൽപ്പൊടിക്കെന്നപേരിലും വിധവകളുടെ ഉദ്ധാരണത്തിനും എന്നുപറഞ്ഞു പത്തിന്റെ പൈസ കൊണ്ടുവരാൻ പറ്റില്ല... അതുകൊണ്ടു കള്ളികുടിച്ചു കൂമ്പുവാടി കുഞ്ഞാട് ചത്താൽ ഒരു ഒപ്പീസുകുര്ബാനക്കും വഴിതെളിയും .. അപ്പോൾ അഞ്ചുവർഷമായി അണ്ണാക്കിൽ തള്ളിവച്ചിരിക്കുന്ന പഴം അവിടെത്തന്നെ ഇരിക്കട്ടെ എന്നുവയ്ക്കുന്നതല്ലേ ബുദ്ധി.... അതുമാത്രമല്ല .. കള്ളു കുടീം കഴിഞ്ഞു വീട്ടിൽ കലോം തല്ലിപൊട്ടിച്ചു .. കൂമ്പിനും ഇടിച്ചെങ്കിലേ .. പെണ്ണുംപിള്ളമാർ അച്ചോ അതിയാണ് എന്നോട് ഒരു സ്നേഹവും ഇല്ല എന്നുപറഞ്ഞു പള്ളിമുറിയിൽകരഞ്ഞോണ്ട് ഇതതൊള്ളൂ .. എല്ലാവരും മര്യാദരാമൻ മാറിയാൽ ഈ ലോഹക്കെന്തു പ്രസക്തി?
അതുമാത്രമല്ല മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ തുടങ്ങിയവയില്‍ സഭയുടെഅൽമായ പ്രമുഖരെ തിരുകികയറ്റാൻ പറ്റിയാൽ .. എന്താ .. പുളിക്കുമോ? അതുകൊണ്ടു ഈ അഞ്ചുകൊല്ലവും ഞങ്ങളുടെ അണ്ണാക്കിൽനിന്നു പഴം എടുത്തുമാറ്റുന്ന പ്രശ്നമില്ല... നിങ്ങൾ വെറുതെ..... ഊത്തറുത്തുതരുതേ .....
23.82°C








