Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടുത്തുരുത്തി മധുരവേലി ഇൻഫന്റ് ജീസസ് പള്ളിയിൽ അജ്ഞാതരുടെ ആക്രമണം. ഇന്നലെ അർധരാത്രിയിലാണ് സംഭവം.  ഇൻഫന്റ് ജീസസ് പള്ളിക്കു മുൻപിലെ കൽക്കുരിശ്  തകർത്ത് റബർ തോട്ടത്തിലേക്ക് എറിഞ്ഞുകളഞ്ഞ നിലയായിരുന്നു. ദേവാലയത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്യുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കരിങ്കൽ കുരിശാണ് തകർത്തു തൂക്കിയെറിഞ്ഞു കളഞ്ഞത്.  കൽകുരിശിന്റെ ഏറ്റവും താഴത്തെ പീഠം ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്.മാത്രമല്ല  കുരിശിന്റെ വഴി നടത്തുമ്പോൾ ഉപയോഗിക്കുന്ന തടി കുരിശുകളുൾപ്പെടെ നശിപ്പിച്ച്  പള്ളിയുടെ മുൻവശത്തായി സ്ഥിതിചെയ്യുന്ന കുഴിയിലും സ്റ്റേജിന് പുറകിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

പള്ളി മുറ്റത്തും പരിസരത്തും ഉണ്ടായിരുന്ന ചെടിച്ചട്ടിക‌ളും  തകർത്തതായി പരാതിയിൽ പറയുന്നു. സമീപത്തെ സ്റ്റേജിൽ സൂക്ഷിച്ചിരുന്ന ശവമഞ്ചലും തകർത്ത് തോട്ടത്തിലെറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പള്ളിയുടെ മോണ്ടളത്തിലെ ചിത്രം വലിച്ചു താഴെയിട്ട നിലയിലായിരുന്നു. 50 നോമ്പ് കാലത്ത് കുരിശിന്റെ വഴിക്കായി ഉപയോഗിച്ചിരുന്ന ചിത്രങ്ങളടങ്ങിയ ബോർഡുകളും അക്രമികൾ നശിപ്പിച്ചു.പള്ളിയുടെ പ്ലാമ്മൂട് ജംക്‌ഷനിലുള്ള കുരിശടിയിലെ ലൈറ്റുകളും തകർത്തിട്ടുണ്ട്. .
 പള്ളിയോട് ചേർന്നുള്ള മുറിയിൽ താമസിക്കുന്ന വികാരി ഫാ. പീറ്റർ അഗസ്റ്റിൻ മാതിരപള്ളി രാവിലെ കുർബാനക്കായി എഴുന്നേറ്റപ്പോഴാണു മുറ്റത്ത് ഉണ്ടായിരുന്ന ചെടിച്ചെട്ടികൾ നശിപ്പിച്ചത് കാണുന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ്  വ്യാപകമായ ആക്രമണം നടന്നതായി ബോധ്യപ്പെട്ടത്.പുലർച്ചെ ആരോ പള്ളി മണി അടിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. ഇത്രയേറെ വ്യാപക അക്രമണംപള്ളിയിൽ നടന്നിട്ടും, പള്ളി മണി അടിച്ചിട്ടും കത്തനാർ എവിടെയായിരുന്നുവെന്നാണ് വിശ്വാസികളുടെ ചോദ്യം . കത്തനാരോടുള്ള പക തീർക്കാൻ സഹിക്കെട്ട വിശ്വാസികളാരെങ്കിലും കലിപ്പ് തീർത്തതാണോ അതോ മത സൗഹാർദം തകർക്കാൻ സാമുഹ്യ വിരു​ദ്ധർ ആരെങ്കിലും നശിപ്പിച്ചതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. 

പള്ളി ഭാരവാഹികളുടെ പരാതിയിൽ വൈക്കം ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കടുത്തുരുത്തി എസ്എച്ച്ഒ എം.എ. മുഹമ്മദ്, എസ്ഐ അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയും കത്തനാരുടെ മൊഴിയെടുക്കുകയും ചെയ്തു.   സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും 
അന്വേഷണത്തിന്പ്രത്യേക  സംഘം രൂപീകരിച്ചിട്ടുമുണ്ട്. 

Readers Comment

Add a Comment