Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതു സമൂഹത്തിന്റെ മുന്നിൽ വൈദികരേയും പുരോഹിതരേയും വിമർശിക്കരുതെന്നും അവരുടെ തെറ്റുകൾ ചോദ്യം ചെയ്യരുതെന്നുമുള്ള ഒരു അലിഖിത നിയമം നിലവിലുണ്ട്. കുറ്റാരോപിതരായ രാഷ്ട്ര തലവൻമാർ പോലും പലപ്പോഴും മാധ്യമ വിചാരണയ്ക്കും ആൾക്കൂട്ട ആക്രമണത്തിനും വിധേയരാകുമ്പോൾ പൗരോഹിത്യ കുപ്പായമിട്ട ക്രിമിനലുകൾ പൗരോഹിത്യമെന്ന സേഫ് സോണിന്റെ പരിരക്ഷയുള്ളതിനാൽ പലപ്പോഴും വിചാരണയ്ക്ക് വിധേയരാകാറില്ല. ഹീനകൃത്യങ്ങൾ ചെയ്യുന്ന പുരോഹിതർക്ക് സൗകര്യ പൂർവം തെറ്റുകൾ ചെയ്യാനുള്ള മറയാണ്  ഇന്നീ പൗരോഹിത്യ കുപ്പായം. ഇന്നും ഈ മാനസികാവസ്ഥ തുടരുന്നതിനാലാണ് ഏഷ്യൻ രാജ്യങ്ങളിൽ പൗരോഹിത്യ പീഡനങ്ങൾ വർധിക്കുന്നത്.  എന്നാൽ വിദേശ രാജ്യങ്ങളിൽ ഇത്തരം പുരോഹിത പീഡകരെ കയ്യോടെ പിടിക്കാനും വിചാരണ ചെയ്യാനും പൊതുജനങ്ങൾക്ക് സൗകര്യ പൂർവം ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനും BishopAccountability.org webnews എന്ന ഒരു വെബ്സൈറ്റ് സംവിധാനം നിലവിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ലൈം​ഗികാതിക്രമ കേസുകളിൽ പെടുന്ന പുരോഹിതർ, കന്യാസ്ത്രീകൾ, ബ്രദേഴ്സ്, സെമിനാരി വിദ്യാർഥികളുടെ അടക്കം സമ്പൂർണ വിവരങ്ങളടങ്ങുന്ന ഡാറ്റാ ബേസാണ് ഇത്. ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ കുറ്റവാളികളായ, കുറ്റാരോപിതരായ ,തെറ്റുകാരായ പുരോഹിതരുടെ പൂർണ വിവരം ആർക്കുവേണമെങ്കിലും ലഭിക്കും. ചിത്രം സഹിതം. അവരുടെ നിലവിലെ സ്റ്റാറ്റസ് സഹിതം...
റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും വടക്കൻ അയർലണ്ടിലേയും അർജന്റീനയിലേയും അമേരിക്കയിലേയും ചിലിയിലേയും വരെയുള്ള പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട പുരോഹിതരെ കുറിച്ചുള്ള പൂർണ വിവരങ്ങളടങ്ങിയ ഡാറ്റാ ബേസാണ് ഇപ്പോൾ ഈ സൈറ്റിലുള്ളത്.. റിപ്പബ്ലിക് ഓഫ് അയർലണ്ടിലും വടക്കൻ അയർലണ്ടിലും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട 93 പുരോഹിതരുടെ ചിത്രവും അവരുടെ കുറ്റത്തിന്റെ സ്വഭാവുമടക്കമാണ്  ഈ വെബ്സൈറ്റിലുള്ളത്.  
 2005 മുതലുള്ള കുറ്റാരോപിതനായ യുഎസ് പുരോഹിതരുടെ ഡാറ്റാബേസാണ് സൈറ്റിന്റെ പ്രധാന ആകർഷണീയത.  പ്രോസിക്യൂട്ടർമാർ, പത്രപ്രവർത്തകർ പൊലീസ് തുടങ്ങിയ വിവിധ മേഖലയിലുള്ളവർക്ക് ഇന്ന് ഇത്തരത്തിലൊരു ഡാറ്റാബേസ് പ്രവർത്തിക്കുന്നത് വലിയ ഉപകാരം മാത്രമല്ല, പൊതുജനങ്ങൾക്കും ഇത്തരം ക്രിമിനലുകളെ കുറിച്ച് ഒരു അവബോധം നൽകാനാകുന്നുണ്ട്. ഇവർ നിരന്തരമായി ഇത്തരത്തിലുള്ള ക്രിമിനലുകളെ കുറിച്ച് പൊതുസമൂഹത്തിൽ കൃത്യമായ അപ്ഡേഷൻ നൽകികൊണ്ടിരിക്കുന്നു. വെബ് സൈറ്റിലുള്ള കുറ്റാരോപിതരായ 1,300 പുരോഹിതരിൽ പലരും  വിവിധ കാരണങ്ങളാൽ നിയമത്തിന് മുന്നിൽ എത്തിയിട്ടില്ല.ഇവരിൽ പലരും  ഇപ്പോഴും ശുശ്രൂഷയിൽ ആയിരിക്കാം; മറ്റുള്ളവർ പൗരോഹിത്യം ഉപേക്ഷിച്ച് ഇപ്പോൾ സംശയാസ്പദമായ സമൂഹങ്ങളിൽ താമസിച്ചിരിക്കുകയും ചെയ്യാം. എന്നാൽ ഇവരുടെ കുറ്റവാസന അതേപടി തന്നെ നിലനിൽക്കുന്നുമുണ്ടാകാം. ഇവർ വീണ്ടും കുറ്റം ചെയ്യാനിടയായതിനാൽ ഇത്തരത്തിലൊരു സംവിധാനം ഉപയോ​ഗിക്കുന്നത് വഴി രക്ഷകർത്താക്കള്്‍ക്ക് തങ്ങളുടെ കുട്ടികളെ പുരോഹിത ക്രിമിനലുകളിൽ നിന്ന് രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇടവക മാറിയെത്തുന്ന വികാരിയുടെ പേരിൽ എന്തെങ്കിലും കുറ്റങ്ങളുണ്ടോ , ഇയാൾ ഏതെങ്കിലും കേസിൽ പ്രതിയാണോ എന്നൊക്കെ ഇടവകാം​ഗങ്ങൾക്ക് ഇതുവഴി എളുപ്പം തിരിച്ചറിയാനാകുന്നുമുണ്ട്. 

ഇത്തരത്തിൽ കുറ്റാരോപിതരായ വൈദികരുടെ വിവരങ്ങളിലൂടെ  ഓരോ ഇടവകകളിലെ വിശ്വാസികൾക്കും കുട്ടികൾക്കും കൃത്യമായ മുൻകരുതലുകള‍െടുക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.  ഇന്ത്യയിൽ ഇതേ പോലെയൊരു സംവിധാനമില്ലാത്തതാണ് വൈദികർ വീണ്ടും വീണ്ടും പീഡനക്കേസുകളിലും അതിക്രമങ്ങലിലും പ്രതികളായി മാറുന്നതിന്റെ പ്രധാന കാരണം. മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ്  അമേരിക്കൻ  ട്രാൻസ്പെരന്റ് മലങ്കര എന്ന പേരിൽ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിരുന്നു. .കേരളത്തിലും വിവിധ ക്രൈസ്തവ സമൂഹങ്ങളിലായി ആയിരക്കണക്കിന് പീഡകർ ഇന്നും അഴിക്കുള്ളിൽ പോകാതെ സഭയ്ക്കുള്ളിൽ കിടന്ന് പുളയ്ക്കുകയാണ്.   ഇത്തരത്തിലൊരു സംവിധാനം കേരളത്തിലെ സഭകളിൽ കൊണ്ടുവന്നാൽ പോലും ഇടവകാം​ഗങ്ങൾക്കും പൊതുജനങ്ങൾക്കും ഇവരുടെ കുറ്റമെന്തായിരുന്നുവെന്നും ഇവർ ഇപ്പോൾ എവിടെയാണെന്നും, ഇവരുടെ കുറ്റവാസന എന്താണ് എന്ന് അറിയുന്ന പക്ഷം ഇവരിൽ നിന്ന് അകലം പാലിക്കാനെങ്കിലുമാകും. ഇത്തരം കേസുകളിലൂടെ സഭയ്ക്കുണ്ടാകുന്ന നാണക്കേടിൽ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടാനുള്ള എളുപ്പ വഴിയുമാകും ഇതേപോലെയൊരു ആധുനിക സംവിധാനം. ഇരകളെ സംബന്ധിച്ച് ഇരകളുടെ പേര് വിവരം ഒരിക്കൽ പോലും ഇത്തരം സൈറ്റുകളിൽ വരുന്നില്ല എന്നത് ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നു..

Readers Comment

Add a Comment