Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതി സജി സാമിൻ്റെ ഓമല്ലൂരിലെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. വിവിധ ബാങ്കുകളിലുള്ള അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കുകളും ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. സജിയുടെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്.ഒളിവിൽ കഴിഞ്ഞത് വീട്ടിൽ തന്നെയാണെന്നും സാവകാശം നൽകിയാൽ നിക്ഷേപകർക്ക് പണം തിരികെ നൽകമെന്നുമാണു സജി സാം മൊഴി നൽകിയിരിക്കുന്നത്. ഇതുവരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 60 ഓളം കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 70 മുതൽ 100 കോടി രൂപ വരെ തട്ടിപ്പ് നടന്നതയാണ് പ്രഥമിക നിഗമനം. വിശദ അന്വേഷണത്തിൽ മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.വീടും കാറും മാത്രമാണ് സമ്പാദ്യമായി ഉള്ളതെന്നും പോപ്പുലര്‍ ഫിനാന്‍സിൻ്റെ തകര്‍ച്ച തന്നെയും ബാധിച്ചെന്നുമാണ് പ്രതിയുടെ മൊഴി. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതോടെ തകര്‍ച്ച തുടങ്ങി. സ്വര്‍ണ പണയത്തിൻ്റെ പലിശയായിരുന്നു നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. പണയം കുറഞ്ഞതോടെ നിക്ഷേപം എടുത്ത് പലിശ നല്‍കേണ്ടി വന്നതായും സജി പറഞ്ഞു.വന്‍തുക നിക്ഷേപിച്ച ചിലര്‍ ബിഎംഡബ്ലു, ഇന്നോവ കാറുകള്‍ കൊണ്ടുപോയതായും പലയിടങ്ങളിലെ 52 സെൻ്റ് സ്ഥലം വിറ്റ് ചിലര്‍ക്ക് പണം നല്‍കിയെന്നും പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ സജി സാം പറഞ്ഞു. എന്നാല്‍ സ്ഥാപനം തകര്‍ച്ചയിലാണെന്ന് മനസിലാക്കി ഇയാൾ വസ്‌തു വകകൾ ബന്ധുകള്‍ക്കളുടെ പേരിലേക്ക് മാറ്റുകയോ വിൽപന നടത്തുകയോ ചെയ്തതായി നിക്ഷേപകര്‍ സംശയിക്കുന്നുണ്ട്.പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് പ്രതി സജി സാം പറയുമ്പോഴും നിലവിൽ അതിനുള്ള ആസ്‌തി ഇയാൾക്കില്ലെന്നാണ് പ്രാഥമിക നിഗമനം. നിക്ഷേപകരിൽ നിന്നും സ്വീകരിച്ച കോടിക്കണക്കിനു രൂപ എവിടെ പോയി എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാലേ കാര്യങ്ങൾക്ക് വ്യക്തത വരൂ.1992ലാണ് ഓമല്ലൂർ ആസ്ഥാനമാക്കി സജിയുടെ പിതാവ് തറയില്‍ ഫിനാന്‍സ് ആരംഭിക്കുന്നത്ത്. സ്ഥാപനത്തിന് സ്വര്‍ണപ്പണയ വായ്‌പകളില്‍ പണം കടംകൊടുക്കാനുള്ള ലൈസന്‍സ് മാത്രമാണുള്ളത്. ഇതിൻ്റെ മറവില്‍ പിന്നീട് നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ഇയാളുടെ മാതാപിതാക്കളായിരുന്നു പാര്‍ട്‌ണര്‍മാര്‍.മാതാപിതാക്കളുടെ മരണശേഷം സജി സാം ഭാര്യയെകൂടി പാര്‍ട്‌ണര്‍ ആക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ തുടര്‍ന്നാണ് ശാഖകള്‍ ആരംഭിച്ചത്. ഇതിന് ശേഷം ഓമല്ലൂരില്‍ പെട്രോൾ പമ്പും ആരംഭിച്ചു. പെട്രോൾ പമ്പിന് ലക്ഷങ്ങളുടെ കടബാധ്യത ഉള്ളതായും പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം സഹോദരൻ്റെ പേരിലാണന്നും പറയുന്നു. തങ്ങളുടെ പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് നൂറു കണക്കിന് വരുന്ന നിക്ഷേപകർ.
23.82°C








