Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.നെഞ്ചില്‍ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആക്രമണം തടയാൻ ശ്രമിച്ചപ്പോളാണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്.ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടില്‍ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കൊലപ്പെടുത്തുകയായിരുന്നു.പ്രണയം നിരസിച്ചതിന്‍റെ പേരില്‍ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളില്‍ വച്ച്‌ കുത്തേറ്റ് മരിച്ചത്. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.

Readers Comment

Add a Comment