Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അങ്ങനെ ബിവറേജുകൾ തുറന്നതോടെ നാടും നഗരവും ഉഷാറായിക്കഴിഞ്ഞു.... വീടുകളിലും ഫ്ളാറ്റുകളിലും നിർത്താതെ അടിച്ചുകൊണ്ടിരുന്നു വിസിലികൾക്കും ഇന്ന് രാവിലെമുതൽ അൽപ്പം ശമനവുമായി . പത്തുകൊല്ലം കഴിഞ്ഞു നാട്ടിലെത്തി  ഭാര്യയെ ആദ്യമായി കാണുന്ന  ചെറുപ്പക്കാരനായ പ്രവാസിയുടെ ഫീലായിരുന്നു പലർക്കും ബില്ലടിച്ചു കുപ്പി കയ്യിക്കിട്ടിയപ്പോൾ . കിട്ടിയപാടെ മുത്തംകൊടുത്തു ചിലർ. വീട്ടിൽ ചെല്ലുന്നിടം വരെ കാക്കാൻപറ്റാത്തവർ കുപ്പിയും എടുത്തോടി വണ്ടിയിൽ കയറി പടാപടാന്നു രണ്ടെണ്ണം അടിച്ചു,,,,  തേളും ബാറ്ററിയും, അമോണിയയായും  ഒക്കെയിട്ട് വാറ്റിയ ആയിട്ടതിനു  മുവ്വായിരവും നാലായിരവും  കൊടുത്തടിച്ചവർക്കു വിലകൂടിയതു ഇന്നൊരു പ്രശ്‌നമായിരുന്നില്ല.

വരുമാനത്തിന് ലോട്ടറികച്ചവടവും കള്ളുകച്ചവടവും   മാത്രമറിയുന്ന മുതുകളകളും... മുത്തുകളയാണെന്നറിയാമെങ്കിലും രണ്ടെണ്ണം വീശാൻ മറ്റു മാർഗ്ഗമില്ലാത്ത  മച്ചിപ്പശുക്കളും ....മുതുകാളയുടെ വിചാരം മച്ചിപ്പശുവിനു ഇതൊന്നും മനസിലാകുന്നില്ലെന്നാണ്.

ഇനി കുടിയന്മാരുടെ നന്മക്കായി എന്നപേരിൽ ആരംഭിച്ച  ബിവറേജസ് കോർപറേഷന്റെ വെബ് സൈറ്റ് ഒന്ന് നോക്കുക.... അതിൽ പറഞ്ഞിരിക്കുന്ന പ്രധാന ലക്ഷ്യങ്ങളും ഒന്നുകാണുക...

Objectives
(1) To provide genuine quality liquor to consumers at reasonable prices.
(2) To make available supplies of liquor commensurate to demand.
(3) To evolve a proper system to prevent misuse, distribution of spurious liquor through unauthorized sources and evasion of duties and taxes by middlemen.
(4) Consumer protection and satisfaction.

ഇതിൽ ഏതെങ്കിലും ഒന്ന്  നടപ്പിലാക്കിയിട്ടുണ്ടോ?

മദ്യപന്മാരെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് കോടികള്‍ വരുമാനം സ്വരുക്കൂട്ടുന്നതായി ഞങ്ങൾ കാണിക്കുന്ന ഈ വിവരാവകാശ രേഖ സൂചിപ്പിക്കുന്നു. കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വിലഈടാക്കിയാണ് വില്‍ക്കുന്നതെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.


ഒരു ഫുള്‍ എം.എച്ച് 77.36 രൂപയ്ക്കാണ് സര്‍ക്കാര്‍ മദ്യക്കമ്പനികളില്‍നിന്ന് വാങ്ങുന്നത്. ഇതിന് ബീവറേജ് ഔട്ട്‌ലെറ്റിലെ ഇന്നത്തെ വില 910 രൂപ.. പ്രമുഖ ബ്രാന്‍ഡുകളായ ഓഫീസേഴ്‌സ് ചോയ്‌സിനും ബിജോയ്‌സിനും ഹണിബീയ്ക്കുമെല്ലാം ഇത്തരത്തില്‍ വാങ്ങുന്നതിനെക്കാള്‍ 10 ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് ഈടാക്കുന്ന ഉയര്‍ന്നനികുതിയാണ് ഇത്രയും വില വരാന്‍ കാരണം.

ചുരുക്കത്തിൽ മദ്യവില്‍പ്പനയിലൂടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും എത്തുന്നത്. ഈ കാണിക്കുന്ന അഭ്യാസങ്ങളും അട്ടഹാസങ്ങളുമെല്ലാം ഒരിത്തിരി ലഹരിക്കുവേണ്ടി നമ്മുടെ ബഹുമാനപ്പെട്ട കുടിയന്മാരെ പിടിച്ചുപറിച്ച കാശാണ്.
ഇവർക്ക് എന്ത് കൺസ്യൂമർ പ്രൊട്ടക്ഷനാണ് ഉള്ളത്?
 
ബെവ്‌കോ രൂപീകരിച്ചതിന്റെ ഒബ്‌ജക്റ്ററ്റീവ് ഒന്ന് വായിച്ചാട്ടെ....
 To provide genuine quality liquor to consumers at reasonable prices.
എടാ പഞ്ചപാതകരെ, നാണംകെട്ടവന്മാരെ....വീരപ്പൻ പോലും ഇതിനെക്കാളും എത്ര ഭേദമായിരുന്നു.

ഇനി കള്ളുകച്ചവടത്തിന്റെ അല്പം സാമ്പത്തിക വശത്തെക്കുറിച്ചു ചിന്തിക്കാം....

അളമുട്ടി, ആക്രാന്തംമൂത്തു നടത്തുന്ന ഈ തീവെട്ടികൊള്ളകൊണ്ടു സംബഹാവിക്കാൻ പോകുന്ന കാര്യം പറയാം.
മദ്യപന്മാരെല്ലാം അത്യാവശ്യം വാറ്റാൻ പഠിച്ചു. 95 രൂപയ്ക്കു ഒരുകിലോ ശർക്കര കിട്ടും എല്ലാംകൂടി ഒരു ഇരുനൂറുരൂപമുടക്കിയാൽ ഒരുകിലോ ശർക്കര ഇട്ടുവറ്റിയാൽ മൂന്നുമുതൽ നാലുവരെ ലിറ്റർ ഒന്നാംതരം വാറ്റ് കിട്ടും..... ബെക്കാടിഫുൾ റമ്മിന്ബിവറേജിലെ വില 1440 രൂപയാണ്... നാലു ഫുൾ മേടിക്കണമെങ്കിൽ 5760  രൂപ... ആ സ്ഥാനത്തു ഒരുകിലോ ശർക്കരമേടിച്ചു വാട്ടിയാൽ 200 രൂപ. ഗ്രീൻ ലേബൽ പോലും തോറ്റുപോകുന്ന സാധനം കിട്ടുമത്രേ...എങ്ങനെയുണ്ട്...... എന്നിട്ടു ഇതാണത്രേ ക്ഷേമരാഷ്ട്രം....ജനാധിപത്യം ..... 70 രൂപയുടെ മദ്ധ്യം 1000 രൂപക്കുവയ്ക്കാൻ  ഒരു ജനാധിപത്യ സർക്കാർ.സർക്കാർ ചിലവിൽ കള്ളും ലോട്ടറിയും വിൽക്കാമെങ്കിൽ സർക്കാർ ഉടമസ്ഥതയിൽ വേശ്യാലയങ്ങൾ എന്തുകൊണ്ട് തുടങ്ങിക്കൂടാ... പ്രത്യേകിച്ച് മുതല്മുടക്കും പ്രവർത്തന പരിചയവും ആവശ്യമില്ല .. പക്ഷെ ഈ 70 രൂപയുടെ സാദനം 1000 രൂപക്കുനൽകുന്ന പദ്ധതിയുമായി വരരുത്.... ടുറിസത്തിന്റെ ഭാഗമായി എന്നോ ടുറിസം പ്രൊമോഷൻ എന്നൊക്കെ പറഞ്ഞോ സംഗതി ആരംഭിച്ചാൽ അതിനു പറ്റുമെങ്കിൽ നമുക്കൊരു വകുപ്പും ഒരു മന്ത്രിയും നോക്കും. ഇതിനു തദ്ദേശീയമായ യന്ത്ര സാമഗ്രികൾ മതിയായതിനാൽ ഇറക്കുമതി ചുങ്കവും കാലവിളംബവും ഒഴിവാക്കാം.

ഇവിടുത്തെ മദ്യനയങ്ങളും എക്‌സയിസ് ചട്ടങ്ങളും പൊളിച്ചെഴുതണ്ട സമയം കഴിഞ്ഞില്ലേ....?
മുറ്റത്തുനിൽക്കുന്ന ഒരു തെങ്ങു ചെത്തുവാനുള്ള അവകാശം നമുക്കുണ്ടോ? കള്ളുകച്ചവടം കുത്തകകളുടെ കയ്യിലാക്കി ....സംസ്ഥാനത്തുച്ചെത്തുന്ന ഓരോ ലിറ്റർ കല്ലിന്റെയും കമ്മീഷൻ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത്? തൈലൻഡ്‌ എന്തിനു നമ്മുടെ സമീപ രാജയമായ ഡ്രീലങ്കയിൽ പോലും ജനങ്ങൾക്ക് കള്ളു ചെത്തുവാനും അതുപയോഗിച്ചു മൂല്യാധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരമുണ്ട്. ഇവിടെയും ഉണ്ട് കട്ടുമുടുപ്പിക്കുവാൻ ഒരു വകുപ്പ്.

ഒരൽപം തമാശയോടെയാണെങ്കിലും പറയാം  കുടിയന്മാരുടെ വയറ്റത്തടിച്ച ഒറ്റയൊരുത്തനും കേരള ചരിത്രത്തിൽ  രക്ഷപെട്ടിട്ടില്ല...ആന്റണി ചാരായം നിർത്തി ... ഇപ്പോൾ എവിടെയാണ്...... അൽപ്പം പൈശാചികമായോപോയി അല്ലെ...ഉമ്മച്ചൻ  ബാറു പൂട്ടി....ഭരണം പോയി എന്ന് മാത്രമല്ല ഇനി നിയമസഭാ കാണുമോ എന്നകാര്യവും സംശയമാണ്.മാണി ചെയാൻ   കുടിയൻമാരുടെ പണം ബാറുടമകളുടെ കൈയ്യിൽ നിന്ന് കോഴയായി വാങ്ങി. മന്ത്രിസ്ഥാനം പോയി എന്നുമാത്രമല്ല മോന്റെ കാര്യവും കട്ടപൊകയായി....ബാറു പൂട്ടിയ്ക്കാൻ കാരണക്കാരനായ സുധീരനെ കോൺഗ്രസ്സുകാർ പോലും അടിച്ചുപുറത്താക്കി...മദ്യനിരോധനം ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന പാതിരിമാരിൽ ഒരു കൂട്ടം പെണ്ണുകേസില്പെട്ടു  ജയിലിലുമായി.

അതുകൊണ്ടു മദ്യപാന്മാരോട് കളിക്കുന്നത് അൽപ്പം സൂക്ഷിച്ചുമതി.എന്നാൽ നിർത്തുകാണു... ഇന്നത്തേക്ക് സലാം...രണ്ടെണ്ണം അടിച്ച സന്തോഷത്തിൽ ഈ അണ്ണൻ പാടുന്നത് കേൾക്കുക. സംഭവം എം എഛ് അടിച്ചിട്ടാണെങ്കിലും പറയുന്നതിൽ ഒരൽപം കാര്യമില്ല...?.. 

Readers Comment

Add a Comment