Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പത്തനാപുരം സ്വദേശിനി നദീറ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംഭവത്തിൽ വീഴ്‌ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്‌ചയിലേക്ക് വീണാണ് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്.മെയ് മാസം 15ന് ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
23.82°C








