Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുംഭമേളയ്ക്കിടെ കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് സ്വകാര്യ ലാബുകൾ വ്യാപക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വർഷം ആദ്യം നടന്ന കുംഭമേളയിലാണ് കോവിഡ് ടെസ്റ്റുകളുടെ പേരിൽ വൻ അഴിമതി നടന്നത്. ഹരിദ്വാർ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരഖാണ്ഡ് സർക്കാർ ഉത്തരവിട്ടു.
സ്വകാര്യ ലാബുകൾ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങൾ നൽകിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച 50,000 ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വാട്ട പൂർത്തീകരിക്കുന്നതിനാണ് ലാബുകൾ ക്രമക്കേട് നടത്തിയതെന്നാണ് വിവരം.ഹരിദ്വാർ, ഡെറാഡൂൺ, റൂർക്കി, ഹരിയാണ എന്നിവിടങ്ങളിലെ ലാബുകളാണ് വ്യാപക ക്രമക്കേട് നടത്തിയത്. ഈ ലാബുകളിൽ മൊത്തം 2,51,457 പേർക്ക് പരിശോധന നടത്തിയിരുന്നു. ഇതിൽ 2,07,159 ആന്റിജൻ പരിശോധനകളും 44,278 എണ്ണം ആർടി-പിസിആറുമാണ്. രണ്ട് ലക്ഷത്തിലധികം ആന്റിജൻ പരിശോധനകൾ നടത്തിയപ്പോൾ 1,023 പേർ മാത്രമാണ് പോസിറ്റീവ് പരീക്ഷിച്ചത്.
ആർടി-പിസിആറിൽ 1,250 റിപ്പോർട്ടുകൾ പോസിറ്റീവായി. മറ്റെല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ പകുതിയോളവും വ്യാജ റിപ്പോർട്ടുകളാണെന്നാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലാബുകൾക്ക് നൽകേണ്ടിയിരുന്ന പേയ്മെന്റുകൾ സർക്കാർ തടഞ്ഞുവെച്ചിട്ടുണ്ട്.
23.82°C








