Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോക്‌സോ കേസില്‍ പ്രതിയായ എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പോത്താനിക്കാട് പുളിന്താനം സ്വദേശി 39കാരന്‍ ഷാന്‍ മുഹമ്മദിനെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുക്കുക,ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുക,സംഭവം നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ നിലവിലുള്ളത്. കേസില്‍ പിടിക്കപ്പെടുമെന്നായതോടെ യുവ നേതാവ് ഒളിവില്‍ പോകുകയായിരുന്നു. അതേസമയം, ഷാന്‍ സംസ്ഥാനം വിട്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ക്ക് വേണ്ടി കര്‍ണാടക, ഗോവ, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തില്‍ പോത്താനിക്കാട് എസ്എച്ച്ഒ ജി രാജീവ്, കുട്ടമ്പുഴ എസ്എച്ച്ഒ മഹേഷ്‌കുമാര്‍, ഊന്നുകല്‍ എസ്എച്ച്ഒ പി ലാല്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ട്.കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കോട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്യുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഷാന്‍ മുഹമ്മദ് ആണെന്ന് പൊലീസ് കണ്ടെത്തിയത്. 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചാണ് റിയാസ് പീഡിപ്പിച്ചത്. തുടര്‍ന്ന് ബലമായി പകര്‍ത്തിയ നഗ്നവീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ റിയാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായതോടെ, വിവരം പുറത്തുപറഞ്ഞാല്‍ ഷാനിന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പല പെണ്‍കുട്ടികള്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം ഷാന്‍ മുഹമ്മദിന്റെ സ്വാധീനത്താല്‍ ഒതുക്കി കളഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു.
23.68°C








