Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍ . പ്രാദേശികമായ നിയന്ത്രണങ്ങളാണ് നിലവിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ മറ്റുള്ള എല്ലാ സ്ഥലങ്ങളിലും ലോക്ക്ഡൗൺ പിന്‍വലിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. എട്ട് ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള എ വിഭാഗത്തിലെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തുറന്നു. ഇവിടെ യാത്രയ്ക്ക് പാസ് നിര്‍ബന്ധമല്ല.എന്നാല്‍ ആള്‍കൂട്ടം തടയാന്‍ പരിശോധനകള്‍ തുടരും. 8 മുതൽ 20 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളില്‍ യാത്രയ്ക്ക് സത്യാവാങ്മൂലം മതി. കടുത്ത രോഗ വ്യാപനമുള്ള സി, ഡി കാറ്റഗറി സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരും.എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആര്‍ ബുധനാഴ്ചകളില്‍ അവലോകനം ചെയ്യും. ഈ പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക. ഇത് പ്രകാരം കേരളത്തില്‍ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്.

Readers Comment

Add a Comment