Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാറും ബിവറേജ്ഉം തുറക്കണമെന്നാവശ്യപ്പെട്ടു മദ്യപന്മാർ പ്രകടനവും പിക്കറ്റിങ്ങും നടത്തുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു മടുത്ത സർക്കാർ ഒടുവിൽ ആ തീരുമാനമെടുത്തു. ഇന്നുമുതൽ ബിവറേജ് ഔട്ട്ലറ്റുകളും ബാറുകളും അങ്ങുട്ടു തുറക്കുക.... ഹാത്രതന്നെ ...
ബവ്ക്യൂ ആപ് എന്ന കോപ്പും ഒഴിവാക്കിയിട്ടുണ്ട്. ഹയ്യട... അപ്പാപ്പന്മാരുടെ ചിരികണ്ടോ....
ബിവറേജുകളും ബാറും തുറക്കാൻ പറ്റിയദിവസം വ്യാഴാഴ്ചയാണെന്നും രാഹു കഴിഞ്ഞു പത്തുമണിമുതൽ സാധനം കൊടുത്തുതുടങ്ങാം എന്നാണ് ആസ്ഥാനജ്യോതിഷികൾ നൽകിയിരിക്കുന്ന ഉപദേശം. ബഹുമാന്യരായ മദ്യപാനികളോടുള്ള മുന്നറിയിപ്പെന്തെന്നുവച്ചാൽ കുപ്പി പൊട്ടിച്ചശേഷം ശേഷം ഒരു മുപ്പത് കാർന്നോന്മാർക്കു തളിച്ചശേഷമേ അടി തുടങ്ങാൻ പാടുള്ളു .... അല്ലാത്തപക്ഷം മൂന്നാംതരംഗം വന്നു കുടിമുട്ടും എന്ന മുന്നറിയിപ്പും ഉണ്ട്.
അതുകൊണ്ട് ... ഫസ്റ്റ് കാർന്നോന്മാർ.... ഓക്കേ
ആപ് എന്ന കോപ്പെടുത്തുകളയാൻ കാരണം ബഹുമാനപ്പെട്ട കുടിയന്മാർക്കും ബെവ്കോയിലെ സാറന്മാർക്കും ഉണ്ടാകുവാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണത്രെ .... എന്താല്ലേ ... പെറ്റതള്ളക്കിത്രേം കരുതൽ കാണുമോ?
ഓർത്തോണം ആക്രാന്തം കാണിച്ചു ഷോപ്പുകളിൽ ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കും, അതിനായി പൊലീസിന്റെ സഹായം തേടാനും തീരുമാനമായിട്ടുണ്ട്. ചിലന്തി പിടിച്ചുകിടക്കുന്ന ഷോപ്പുകൾ നല്ല കുട്ടപ്പനക്കാൻ റീജനൽ മാനേജർമാർക്കും മാനേജർമാർക്കും ബവ്കോ എംഡി കർശന നിർദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടു ചാരിനിൽക്കുമ്പോൾ മൂട്ടിൽ പൊടിയാകും എന്ന പേടിവേണ്ട .. വെള്ളമുണ്ടുടുത്തു കുറിതൊട്ടുപോകാമെന്ന്...
അങ്ങനെ കഴിഞ്ഞ ഏപ്രിൽ 26 മുതൽ അതായതു 53 ദിവസങ്ങൾക്കുശേഷം കൃത്യമായിപറഞ്ഞാൽ 1272 മണിക്കൂറുകൾക്കുശേഷം ഇന്ന്
സംസ്ഥാനത്ത് 604 ബാറുകളും 265 ബവ്കോ ഔട്ട്ലറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ലറ്റുകളും തുറന്നുപ്രവർത്തിക്കും. ഏഴിനകം സാദനം മേടിച്ചോണം കേട്ടോ... പിന്നെ ചങ്കത്തടിച്ചിട്ടും നിലവിളിച്ചിട്ടും ഒരുകാര്യവുമില്ല...
എന്നാലും കുടിയന്മാർ ഈ കൊടും ചതിചെയ്യുമെന്നു സർക്കാർ ഒരിക്കലും പ്രദീക്ഷിച്ചില്ല...കല്ലുപോലല്ലേ ഇരുന്നത്. വിത്‌ഡ്രോവൽ സിംടോം കാണിച്ചില്ല... ആത്മഹത്യാ ഉണ്ടായില്ല .. അല്ലെങ്കിൽ ആ പേരുപറഞ്ഞെങ്കിലും തുറക്കമായിരുന്നു.
ലോക്‌ഡോണായി ലോക്കായി ഇരുന്നവർ പ്രഷർ കുക്കാരൊക്കെ വാങ്ങി യുട്യൂബിൽ നോക്കി വറ്റുതുടങ്ങി. മരുന്നിട്ടു നല്ല സ്വയമ്പൻ സാധനം വീട്ടിലുണ്ടാക്കി അടിതുടങ്ങിയപ്പോൾ തെണ്ടിപ്പോയത് സർക്കാരാണ്... ആകെയുള്ള വരുമാനത്തിൽ നാലിലൊന്നും കോണ്ട്രിബൂട്ടു ചെയിതിരുന്നത് ബഹുമാനപ്പെട്ട കുടിയന്മാരാണ്. ആ വരുമാനം നിലച്ചതോടെ ശമ്പളവും ഇപ്പോൾ സൗജന്യ വാക്സിനും എന്തെടുത്തിട്ടുകൊടുക്കും എന്ന അവസ്ഥവന്നപ്പോൾ ബുദ്ധിപരമായ ആ തീരുമാനം അറ്റകൈക്കെടുത്തു. സകലമാന ബാറുകളും ബിവറേജ്ഉം തുറക്കുക.... കച്ചവടത്തിന് തടസം നിൽക്കുന്ന ആപ്പും കോപ്പും എടുത്തു ദൂരെക്കളയുക.... പറ്റുമെങ്കിൽ രണ്ടു ചിയർ ഗേൾസിനെ ഓരോ ബിവറേജിന് മുൻപിലും നിർത്തുക .. ക്രിസ്റ്റിനയെ കിട്ടിയില്ലെങ്കിൽ തൊഴിലുറപ്പിനുപോകുന്ന ഓമനയാണെങ്കിലും രണ്ടു ജവാനും കയ്യിൽകൊടുത്തു നിർത്തി തുള്ളിക്കുക....
ബിവറേജുകൾ ഇപ്പതുറക്കാം ...ആരാധനാലയങ്ങൾ പിന്നെതുറക്കാം എന്ന നയത്തിനു പിന്നിലെ ചേദോവികാരമെന്താണെന്നു ഞങ്ങൾ നടത്തിയ ചില പഠനങ്ങൾ പങ്കുവെക്കുവാൻ ആഗ്രഹിക്കുകയാണ്. തെറ്റാണെങ്കിൽ തള്ളക്കുവിളിക്കരുത് കേട്ടോ....
ബിവറേജിൽനിന്നോ ബാറില്നിന്നോ ഒരൊറ്റ മദ്യപന്മാർക്കും കോവിഡ് വന്നതായോ പകർന്നതായോ ഒരു റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല .. എന്നാൽ ആരാധനാലയങ്ങളിൽ പോയ ആയിരക്കണക്കിനാളുകൾക്കു കോവിഡ് ബാധയേറ്റു... നൂറുകണക്കിന് പേർ കോവിഡ് ബാധിച്ചുമരിച്ചു. ഉദകരണത്തിനു കത്തോലിക്കാ സഭയിൽ കഴിഞ്ഞ ഒന്നര മാസത്തിനിടക്ക് കോവിഡ് ബാധിച്ചുമരിച്ചതു 191 വൈദികരും 196 കന്യാസ്ത്രികളുമാണ്. ഇത് രണ്ടാഴ്ചമുൻപതേ കണക്കാണ് ഇതുപോലെ അല്ലെങ്കിൽ ഇതിനെക്കാളും കൂടുതൽ ആളുകൾ മറ്റു സഭകളിലും മറ്റു മതവിഭാഗങ്ങളിലും മരിച്ചിട്ടുണ്ട്. തബ്‌ലീഗിനു പോയവർ എത്രപേർ മരിച്ചു.... കുംഭമേളക്കുപോയവർ എത്രയെണ്ണം മരിച്ചു.... വേണ്ട csi സൗത്ത് കേരള ഡയോസിസ് നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത എത്ര കത്തനാര്മാരും അവർ കോവിഡ് പകർത്തിയ എത്രവിശ്വാസികളും മരിച്ചു.
പാവപ്പെട്ട കുടിയന്മാർ കള്ളോ പോട്ടെ .. കഞ്ഞിപോലും കുടിക്കാതെ ഇവിടെ പയറുപോലെ നടക്കുന്നു... എന്നാൽ അണ്ടിപരിപ്പും വീഞ്ഞും കുടിച്ചു സർവത്ര പ്രാർത്ഥനയുമായി നടന്ന രോഗശാന്തിക്കാരും മനുഷ്യ ദയിവങ്ങളും കച്ചവടം പൂട്ടി കതകും കുറ്റിയിട്ടു വാക്സിനും എടുത്തു ഫൈവ് സ്റ്റാർ ആശുപത്രിയിൽ പോയി കിടന്നു. പോപ്പുപോലും കുർബാനയും വേണ്ട ഒരു കോപ്പും വേണ്ട .. എന്നെയോട്ടു കാണുകയും വേണ്ട എന്നുപറഞ്ഞു അണ്ണാക്കും മൂടിക്കെട്ടി കതകടച്ചു. ഒരു ഫൈവ് ഡി സ്കാനര്ക്കലും കൃത്യതയോടെ വയറ്റിലുള്ള ഭ്രുണത്തിന്റെ ലിംഗനിര്ണയവും എന്തിനു കളറുപോലും പ്രവചിച്ചിരുന്ന ഫോറൻസിക് പാസ്റ്റർ... മറുഭാഷാനിർത്തി ,, ഒരു വാക്സിൻ കിട്ടുമോ എന്ന് ആശാവർക്കാരോട് ചോദിച്ചു..... എന്നിട്ടു പറയുവാണ്.. ഡാവിവമക്കളെ .. ഞങ്ങളെ കാലംകൊണ്ടുപോകാതെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന്... അതുമാത്രമല്ല ... ചത്തില്ലേൽ വീണ്ടും വന്നു ഞങൾ നിങ്ങളെ ഊഞ്ഞാലാക്കാമെന്നു. എങ്ങനെയുണ്ട്....
ആരാധനാലയങ്ങൾ അടഞ്ഞുകിടക്കട്ടെ .. ബിവറേജുകൾ തുറക്കട്ടെ എന്ന് പ്രസ്താവന വന്നാൽ കൊടയും കുരിശുമായി ഇറങ്ങിയിരുന്ന പാതിരി, മുക്രി, പൂജാരി കുട്ടുകക്ഷികൾ ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയില്ല. കഴിഞ്ഞ ഒന്നര വര്ഷം ആരാധനാലയങ്ങളിൽ പോകാതിരുന്നിട്ടും ഒരു പുട്ടും സംഭവിച്ചില്ല എന്നുമാത്രമല്ല ഇതെല്ലം വെറും ഉടായിപ്പാണെന്നു ജനങ്ങൾക്കും ബോധ്യമായി... ജനങ്ങൾക്ക് ഈ ഊഞ്ഞാലാക്കൽ പരിപാടി മനസ്സിലായെന്നു ഈ മോന്മാർക്കും മനസിലായി. പള്ളിയിൽ വെച്ച് കെട്ടു കൂദാശ നടത്താതെ രെജിസ്റ്റർ മാര്യേജ് കഴഞ്ഞ പെണ്ണും കൃത്യം പത്താം മാസം പെറ്റു.. ഒരു കുഴപ്പവും ഉണ്ടായില്ല.
ഒടുവിൽ സർക്കാരിനും മറ്റൊരു സുപ്രധാന കാര്യം മനസിലായി... ബിഷപ്പിന്റെ അരമനയിലും, പാതിരിയുടെ കച്ചട്ടക്കകത്തും, മുക്രിയുടെ അണ്ടെർവെയറിലും , ദേവസ്വത്തിന്റെ ഭണ്ഡാരത്തിലും, പദമനാഭന്റെ അറയിലും പൊന്നും പണ്ടവും ഒന്നും ഉണ്ടായിട്ടു കാര്യമില്ല .. ബഹുമാനപെട്ട കുടിയന്മാർ ബിവറേജിലും ബാറിലും നേർച്ചയിട്ടില്ലെങ്കിൽ ഊഞ്ഞാലായി ... ഊഞ്ഞാലായി എന്ന്.
തൂണിലും തുരുമ്പിലും ഡേയ്‌വം ഇരിക്കുന്നു എന്ന് പറയുകയും ... പള്ളിയിൽ വന്നു ഒണ്ടാക്കിയെങ്കിലേ സംഗതി ശരിയാക്കത്തൊള്ളൂ എന്ന് പറഞ്ഞുപടുപ്പിച്ച ഈ മോന്മാർ .. അരുതുകൾ പറഞ്ഞു ആ കാശുംകൂടി അടിച്ചുമാറ്റി....
കാനായിലെ കല്യാണത്തിന് കർത്താവു പാലല്ല കാച്ചികൊടുത്തത്.... നല്ല സ്വയമ്പൻ വീഞ്ഞായിരുന്നു... അത് അടിച്ച യഹൂദ്യയിലെ അണ്ണന്മാർ പരസ്പ്പരം പറഞ്ഞത്രേ... ഇത് ആര് ഉണ്ടാക്കിയത് .. നല്ല കിടുക്കാച്ചി സാധനമെന്നു... കുടിച്ചു തീർത്തത് ഒന്നും രണ്ടും കൈസാല്ല.. ആറ് ബാരലുകൾ....
അജീര്ണതക്ക് ഒരു ചെറുത് കഴിക്കാമെന്നും .. എന്നാൽ മദ്യപിച്ചു മദോന്മത്തരാകരുതെന്നും അഥവാ .. അടിച്ചു കോഞ്ഞാട്ട ആകരുതെന്നും പൗലോസ് അപ്പോസ്തോലൻ പറഞ്ഞിട്ടുണ്ട്. ജ്ഞാനിയായ ശലോമോൻ പറയുന്നു ... രാജാവും ന്യായാധിപനും മദ്യപിക്കരുത്..... അതുകൊണ്ടു പിണറായി സഖാവ് അടിക്കേണ്ടെന്നു.അദ്ദേഹം മറ്റൊന്നുകൂടി പറയുന്നു....അരിഷ്ടനും ... ബലഹീനനും രണ്ടു ചെറുതാടിക്കാം......അതുകൊണ്ടു പ്രജകൾ കടിക്കാം എന്ന്...പക്ഷെ അടിക്കുന്നതൊക്കെ കൊള്ളാം... നോഹയെപോലെയാകരുതു ... ലോത്തിനെപോലൊട്ടു ആകുകയുമരുത്....
അതുകൊണ്ട് പാപബോധമില്ലാതെ രണ്ടു ചെറുത് .. അടിച്ചാട്ടെ..... കാരണം നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ നന്മയാണ്...ശ്രീപാദമനാഭൻ വാക്സിൻ മേടിക്കാൻ സ്വർണ്ണം തരില്ല... അരമനയിൽ അട്ടിയിട്ടിരിക്കുന്ന നേർച്ചക്കാശിൽ ചില്ലിക്കാശ് ബിഷപ്പും തരില്ല ..ടം ബിരിയാണിക്കുള്ള പയിസയെടുത്തു മുക്രിയും തരില്ല .. അതുകൊണ്ട് ഇനി എല്ലാം നിങ്ങളുടെ കയ്യിലാണ് ....
ഒരു രണ്ടെണ്ണം വിട്ടു സഹായിച്ചാട്ടെ..... നേർച്ചകൾ ഇനി പള്ളികളിലെ ഭണ്ഡാരങ്ങളിലല്ല .. ബിവറേജുകളിൽ വീഴട്ടെ......
23.13°C








