Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പത്തനംതിട്ട ഡിവൈഎസ്‌പി ഓഫിസിലെത്തി കീഴടങ്ങി. ഓമല്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസിന്‍റെ ഉടമയും ഓർത്തഡോക്സ് സഭാംഗവുമായ സജി സാം ആണ് പൊലീസിൽ കീഴടങ്ങിയത്.കഴിഞ്ഞ ദിവസം ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോടികളുടെ തട്ടിപ്പ് കേസിൽ പൊലീസ് ഊർജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയുടെ കീഴടങ്ങൽ. ഓർത്തഡോക്സ് സഭയിലെ ചില മെത്രാന്മാരുടെയടക്കം നിക്ഷേപമുണ്ടായിരുന്ന സ്ഥാപനമായിരുന്നു ഇത്. സ്ഥാപനത്തിന്‍റെ ശാഖകൾ അടച്ചു പൂട്ടിയശേഷം ഇയാളും കുടുംബവും രണ്ടാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടിരുന്നില്ല. നാല് ബ്രാഞ്ചുകളിലായി നാനൂറിലെ നിക്ഷേപകരുടെ 100 കോടിയോളം രൂപയാണ് ഉള്ളത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തിൽ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുടെ രംഗത്തെത്തിയത്. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെ കൂടുതൽ പരാതികളെത്തിയത്.അടൂർ, പത്തനംതിട്ട സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസികളിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കുന്നുണ്ട്. പണം എവിടേക്ക് മാറ്റിയെന്നതിലടക്കം കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
23.82°C








