Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:32 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടംമ്പുഴ പിണവൂർ കുടിയിൽ കാട്ടാന കിണറ്റിൽ വീണു. പിണവൂർ കുടി അമ്പലത്തിന് സമീപമുള്ള കിണറ്റിലാണ് പുലർച്ചെ ആന വീണത്.പിണവൂർ കുടി കൊട്ടാരം ഗോപാലകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് കിണർ. കൂട്ടം തെറ്റിയ കുട്ടിയാനയാണ് അപകടത്തിൽപ്പെട്ടത്.നേര്യമ​ഗംലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള പ്രദേശമാണ് ഇത്. ജനവാസ മേഖലയിൽ സ്ഥിരമായി കാട്ടാന കൂട്ടം ഇറങ്ങാറുണ്ട്.
ജെസിബിയെത്തിച്ച് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു . ഇത്തരത്തിൽ പ്രദേശത്ത് ആനകൾ കിണറ്റിൽ വീഴുന്നത് ഇപ്പോൾ പതിവാണ്. രക്ഷാ പ്രവർത്തനത്തിനായി ഫോറസ്റ്റ് റേഞ്ചിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തി‌യിട്ടുണ്ട്. ആനകൾ സ്ഥിരമായി ശല്യക്കാരാകുന്നതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. 

Readers Comment

Add a Comment