Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുഎസ് പ്രസിഡന്റിന്റെ എഡ്യൂക്കേഷൻ അവാർഡ് വാങ്ങി മലയാളി പെൺകുട്ടി. അമേരിക്കയിലെ സ്കൂൾ വിദ്യാർഥികളിൽ വിവിധ വിഭാഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന യുഎസ് പ്രസിഡന്റിന്റെ എഡ്യൂക്കേഷൻ അവാർഡ് ഹൈസ്കൂൾ വിഭാഗത്തിലെ ഔട്ട്സ്റ്റാന്‍ഡിംഗ് അക്കാഡമിക് എക്സലൻസ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരിലാണ് മലയാളിയായ ലിഡിയ ആൻ ലാബിയുമുള്ളത്. മേരിലാൻഡ് സിൽവർ സ്പ്രിങ് പെയിന്റ് ബ്രാഞ്ച് ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന ലിഡിയ മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗവും വാഷിങ്ടൻ ഡിസി സെന്റ് ഗ്രീഗോറിയോസ്, ബാൾട്ടിമോർ സെന്റ് തോമസ്, ഓർത്തഡോൿസ് ഇടവകകളുടെ വികാരിയുമായ ഫാദർ ലാബി ജോർജ് പനയ്ക്കമറ്റത്തിന്റെയും മെറിൻ ലാബിയുടെയും മകളാണ്. നിരണത്ത് പനക്കാമറ്റത്ത് ഫാദർ ജോർജ് പനയ്ക്കമറ്റത്തിന്റെയും നിരണം സെന്റ് മേരീസ് ഹൈസ്കൂൾ റിട്ടയാര്‍ഡ് അധ്യാപിക രമണി ജോർജിന്റെ പൗത്രിയുമാണ് ലിഡിയ ആൻ ലാബി.
23.82°C








