Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. 40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്.ളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ 4 ക്യാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങൾ. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും.ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും..ബാങ്കുകൾ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. വിവാഹംമരണാനന്തര ചടങ്ങുകളിൽ ഇരുപത് പേർക്ക് മാത്രമാണ് അനുമതി.
23.82°C








