Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെന്മാറയിൽ യുവതിയെ പത്ത് വർഷത്തോളം ഒളിവിൽ പാർപ്പിച്ച സംഭവത്തോട് ശക്തമായി പ്രതികരിച്ച് വനിതാ കമ്മീഷൻ. അസാധാരണവും അവിശ്വസനീയവുമായ സംഭവമാണ് നടന്നരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. തേനും പാലും നൽകി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണ്. നിരവധി വർഷങ്ങൾ ഒരു സ്ത്രീയെ ബന്ധനത്തിലാക്കി വെക്കുകയായിരുന്നു. പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സജിത പറഞ്ഞത്. ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ, കുടുസ്സുമുറിയിൽ 10 കൊല്ലം സുരക്ഷിതയായി കഴിഞ്ഞുവെന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്. സമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ല. ജോസഫൈൻ വ്യക്തമാക്കി.

പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ കാര്യക്ഷമമായി ഇടപെടാൻ പോലീസ് തയാറായില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. പോലീസ് കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. സാമ്പത്തിക പ്രയാസങ്ങളും വീട്ടുകാരുടെ എതിർപ്പുമാണ് ഒളിച്ചു കഴിയാൻ പ്രേരിപ്പിച്ചതെന്നാണ് സജിതയും റഹ്മാനും കമ്മീഷന് മുന്നിൽ നൽകിയ മൊഴിയെന്ന് കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. പൊതു സമൂഹത്തിന്റെ ആശങ്ക കമ്മീഷനുമുണ്ട്. ആ അടിസ്ഥാനത്തിലാണ് വന്നത്. പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കുകയുമെല്ലാം ചെയ്യാം. പക്ഷെ, റഹ്മാൻ തിരഞ്ഞെടുത്ത രീതി ശരിയായില്ല. അതിനെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഷിജി ശിവജി പറഞ്ഞു.

 

Readers Comment

Add a Comment