Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

ജലാറ്റിൻ സ്റ്റിക്,  ഡിറ്റനേറ്റർ ബാറ്ററികൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് പുനലൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന  നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി.കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നുപാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടൽ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകൾ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു.
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ഇന്ന് സംയുക്തമായി പരിശോധന നടത്തും.

Readers Comment

Add a Comment