Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലിത്ത മലങ്കര ഓർത്തഡോൿസ് സഭയുടെ ട്രിബ്യുണൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു.പകരം മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ട്രിബ്യൂണൽ അധ്യക്ഷനായി സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായയ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായെ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിയമിച്ചു. ഇത് നിയുക്തകത്തോലിക്ക സ്ഥാനത്തേക്കുള്ള സേവേറിയോസ്സ് മെത്രാപ്പോലീത്തയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്ന നീക്കമാണിതെന്നു വേണം അനുമാനിക്കാൻ.
അങ്ങനെ നിയുക്തകാതോലിക്ക തിരഞ്ഞെടുപ്പിന്റെ തുടക്കം എന്താകും എന്ന കാത്തിരിപ്പിന് ഒടുവിൽ വിരാമമായി.
നിയുക്തൻ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ സേവേറിയോസ് മെത്രാപോലിത്ത തന്റെ ട്രിബ്യുണൽ അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഇക്കഴിഞ്ഞ ജൂൺ ഏഴിന് നടന്ന സഭാ മാനേജിങ് കമ്മറ്റി മീറ്റിങ്ങിൽ ഉയർന്നിരുന്നു. ഇതിനുകാരണം ഇതിനുമുൻപ് നടന്ന സഭാ മാനേജിങ് കമ്മറ്റിയിലും സിൻഡിലും നടത്തിയ സഭാവിരുദ്ധ നടപടികൾക്കുപിന്നിൽ ഇദ്ദേഹമായിരുന്നു എന്ന തിരിച്ചറിവായിരുന്നു. സഭയുടെ നാനാഭാഗങ്ങളിൽനിന്നും ഇതിനെതിരെ കടുത്ത വിമർശന മുയർന്നിരുന്നു.
മുപ്പതു ദിവസത്തിനുള്ളിൽ അസോസിയേഷൻ വിളിച്ചുകൂട്ടുക, ഓൺലൈൻ ഇലക്ഷൻ നടത്തുക, തല്പരകക്ഷികളല്ലാത്തവരുടെ മൈക് മ്യുട്ട് ചെയ്യുക , വക്കിലിനെക്കൊണ്ടുവന്നു വളിച്ച ന്യായംപറയുക തുടങ്ങിയ കന്നന്തരാവുകൾ കാണിചു കസേരയിൽ അള്ളിപ്പിടിക്കാൻ ശ്രമിച്ചുവെങ്കിലും സിനഡ്അംഗങ്ങളുടെ അവസരോചിതമായ ഇടപെടൽകൊണ്ടു എല്ലാം പാളിപ്പോയി. പാളി എന്നുമാത്രമല്ല മൊത്തത്തിൽ നാറ്റക്കേസായി. തിരക്കഥ പാളിയതറിയാതെ ഫാൻസ് അസോസിയേഷൻ ചാവേറുകളായ വിക്രമനും മുത്തുവും നടത്തിയ വില്ലടിച്ചാന്പാട്ടും ചീറ്റിപ്പോയി. അതിലെല്ലാമുപരി ജയിപ്പിക്കൽ കൊട്ടേഷന്റെ ചുമതലക്കാരനായ തിരുവനന്തപുരത്തെ നാരദൻ കത്തനാരുടെ വിടുവായത്തരവും ബുമറാങ്ങായി......
സഭയുടെ പരമോന്നത ട്രൈബുണൽ അധ്യക്ഷ സ്ഥാനവും വഹിച്ചുകൊണ്ട് നിയുക്ത ബാവ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കോഴിക്കൂടിന്റെ ചുമതല കാഞ്ഞ കുറുക്കനെ ഏൽപ്പിക്കുന്നതുപോലെ യുള്ള വിരോധാഭാസമെല്ലെ എന്ന ചോദ്യതേത്തുടർന്നായിരുന്നു സേവേറിയോസ് മെത്രാപോലിത്തയുടെ പിന്മാറ്റം എന്നാണ് സൂചന.
മലങ്കര അസോസിയേഷൻ ഓക്ടോബർ പതിനാലിന് പരുമലയില്വച്ചുകൂടുവാനാണ് തീരുമാനം. അതിനുമുൻപ് ഓസ്റ്റിൽ നടക്കുന്ന സിനഡിൽ സമവായമുണ്ടായി ആ തീരുമാനം അസ്സോസിയേഷനിലേക്കു വിടും എന്നും, സിനഡിൽ സമവായം ഉണ്ടാകാത്തപക്ഷം അസോസിയേഷനിൽ തുറന്ന മത്സരത്തിലേക്ക് പോകുമെന്നാണ് ലഭ്യമായ സൂചനകൾ. ഭരണഘടനയെ ബൈ പാസ് ചെയ്തു ബാവയെ സ്വാധിനിച്ചു വീണ്ടും തറകളിയുമായി സേവേറിയോസ് മെത്രാപ്പോലീത്തയെത്തുന്നപക്ഷം സിനഡിൽ തീരുമാനമാകാതെ മലങ്കര അസ്സോസിയേഷനിലേക്കു കാര്യങ്ങൾ പോകും എന്നാണ് ലഭ്യമായ വിവരം.
28.82°C








