Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:36 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുട്ടിൽ മരംമുറി ഉൾപ്പെടെ പട്ടയ ഭൂമിയിൽ നടന്ന മരംകൊള്ളകൾ സംബന്ധിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹരജി. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളി ഫ്രീലാൻസ് മാധ്യമ പ്രവർത്തകനാണ് ഹരജി സമർപ്പിച്ചത്.സർക്കാർ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണെന്ന് ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.

സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും അതിനാൽ കേസ് സി ബി ഐക്ക് കൈമാറാൻ കോടതി ഉത്തരവിടണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. കേസിൽ കോടതി തീർപ്പുണ്ടാക്കുന്നത് വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിർത്തിവെക്കാൻ നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


 

 

Readers Comment

Add a Comment