Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന മലയാളി യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദുവിന്റെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധം. യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് തെറ്റാണെന്നായിരുന്നു അമ്മ ബിന്ദുവിന്റെ പ്രതികരണം. പെൺകുട്ടികളെ മടക്കികൊണ്ടുപോകാൻ അഫ്ഗാനിസ്ഥാൻ സർക്കാർ അനുവാദം നൽകിയിട്ടും ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രാജ്യത്തേക്കുവരാൻ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും അവർ ചോദിച്ചിരുന്നു. നിമിഷയുടെ അമ്മയേയും ആദ്യം തുറങ്കലിൽ അടയ്ക്കണമെന്നും മകളെ നേർവഴിക്ക് നടത്താത്ത അമ്മയ്ക്ക് ഇങ്ങനെ പറയാൻ എന്ത് അർഹതയാണ് ഉള്ളതെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ ചോദിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിടിയിലായി കഴിഞ്ഞ ഒന്നര വർഷത്തോളമായി നിമിഷ ജയിലിലാണ് കഴിയുന്നത്. മകളെ മോചിപ്പിക്കാൻ പല ബിജെപി നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു.
2013ൽ, കാസർകോട് ബി ഡി എസ് വിദ്യാർഥിയായിരിക്കെയാണ് നിമിഷ മതം മാറിയത്. പിന്നീട് സുഹൃത്തായ പാലക്കാട് യാക്കര സ്വദേശി ബെക്‌സണെ (ഇസ)വിവാഹം കഴിച്ചു. ഭർത്താവുമൊന്നിച്ചു പിന്നീട് ശ്രീലങ്കയിലേക്കുപോയതായി കുടുംബത്തിനു വിവരം ലഭിക്കുകയായിരുന്നു. വാട്‌സാപ് വഴിയായിരുന്നു കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്.
2018 നവംബറിനുശേഷം സന്ദേശങ്ങൾ വരാതെയായി. പിന്നീടാണ് ഇവർ ദാഇഷിൽ ചേർന്നെന്നും അഫ്ഗാനിസ്ഥാനിലേക്കു കടക്കുമ്പോൾ പിടിയിലായതെന്നുമുള്ള വിവരം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിമിഷ കഴിയുന്ന ജയിലിൽ 13 രാജ്യങ്ങളിൽ നിന്നായി 408 പേരുണ്ട്. ഇവരെ സ്വന്തം രാജ്യങ്ങൾ തിരികെ കൊണ്ടുപോകണമെന്നാണ് അഫ്ഗാനിസ്ഥാന്റെ നിലപാട്. ഈ നിലപാട് ഇന്ത്യ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. യുവതികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിന്റെ പ്രതികരണം വന്നതോടെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരെ നെഗറ്റീവ് ക്യാമ്പെയിനിങ്ങിന് തുടക്കമാവുകയും ചെയ്തു.
മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും അമേരിക്കൻ സേന ഉടനെ അഫ്ഗാനിസ്ഥാൻ വിടുമെന്നതിനാൽ മകളുടെ ജീവൻ അപകടത്തിലാണെന്നുമാണ് ബിന്ദു സമ്പത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മകളുടെ കാര്യം തിരക്കി ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കു മെയിൽ അയച്ചെങ്കിലും മറുപടി തന്നില്ലെന്നും അഫ്ഗാനിസ്ഥാനിലേക്കു മെയിൽ അയച്ചപ്പോൾ അവർ അതിനു മറുപടി തരാനെങ്കിലും തയാറായെന്നും ബിന്ദു പറഞ്ഞിരുന്നു. നിമിഷ മടങ്ങിവരാൻ തയാറല്ലെന്നു ഓഫിസർമാർ പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇന്ത്യൻ സർകാർ നിമിഷയെ വിചാരണ ചെയ്യുന്നതിനു താൻ അനുകൂലമാണ് ; യുവതികളോടൊപ്പം ജയിലിൽ കഴിയുന്ന അവരുടെ ചെറിയ കുട്ടികൾ എന്തു പാപം ചെയ്‌തെന്നും അവർക്കുപോലും രാജ്യത്തേക്കുവരാൻ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചിരുന്നു. ഇതോടൊപ്പം യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നും അവർ സാക്ഷ്യപ്പെടുത്തി. നിമിഷയുടെ കാര്യത്തിൽ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മകൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവന്നു നിയമപ്രകാരം നടപടിയെടുക്കണമെന്നുമാണ് ഈ അമ്മയുടെ അഭിപ്രായം. . മകൾ അഫ്ഗാനിസ്ഥാനിൽ തെറ്റു ചെയ്തു പിടിയിലായതല്ല. അഫ്ഗാൻ സർകാർ അവരെ തിരികെ അയയ്ക്കാൻ തയാറുമാണ്. പിന്നെ ഇന്ത്യൻ സർകാരിനു എന്താണ് പ്രശ്‌നമെന്നാണ് ബിന്ദുവിന്റെ വാദം.നിമിഷയുടെ അമ്മയുടെ ഈ വാദമാണ് സോഷ്യൽ മീഡിയയിൽ മോശം പ്രതികരണങ്ങൾക്ക് വഴിവച്ചത്.
എന്നാൽ ഭർത്താവിനെ നഷ്ടപ്പെട്ട നിമിഷ ഇപ്പോഴും തീവ്ര നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടയായാണ് അവർ മതം മാറിയതും അച്ഛനമ്മമാരെയും പിറന്ന നാടിനേയും വേണ്ടെന്ന് വച്ച് അഫ്ഗാനിലേക്ക് കടന്നതും. മകളുടെ മാറ്റങ്ങൾ അമ്മയെന്ന നിലയ്ക്ക് ബിന്ദുവിന് ശ്രദ്ധിക്കാനാകാതെ പോയതാണ് അവർക്ക് ഈ ദുർവിധി വരാൻ കാരണമെന്ന പക്ഷക്കാരുമുണ്ട്. എന്നാൽ സർക്കാരുകൾ കൃത്യമായ നടപടിയെടുക്കാത്തതിനാലാണ് പെൺകുട്ടികൾക്ക് ഈ ഗതി വരാൻ കാരണമെന്നാണ് ബിന്ദു പറയുന്നത്. എന്നാൽ തെറ്റൊന്നും ചെയ്യാതെ ഈ ലോകത്തേക്ക് പിറന്നുവീണ, വിശുദ്ധ യുദ്ധം നയിക്കാൻ പോയ പിതാവിനെ നഷ്ടപ്പെട്ട നിമിഷയുടെ കുഞ്ഞിന്റെ സംരക്ഷണത്തിൽ ആർക്കാണ് ഉത്തരവാദിത്വമെന്നത് ഉത്തരമില്ലാത്ത സമസ്യയായി തുടരുന്നു
28.73°C








