Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചാനൽ ചർച്ചക്കിടെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് രാജ്യ ദ്രോഹം കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി നാളെ പരിഗണിക്കും.രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് ആയിഷ സുൽത്താന കോടതിയെ സമീപിച്ചിരിക്കുന്നത്.
ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആയിഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
28.73°C








