Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര ചികിത്സ മുടങ്ങുന്നുണ്ടെന്ന് പി.ജി ഡോക്ടേഴ്സ്. മാർച്ച്, മെയ് മാസങ്ങളിലെ കണക്ക് നിരത്തിയാണ് പി. ജി ഡോക്ടേഴ്സ് സംഘടന ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡ് സാഹചര്യത്തിലും മെഡിക്കൽ കോളജിൽ കൊവിഡിതിര ചികിത്സ നടക്കുന്നുണ്ടെന്നായിരുന്നു സൂപ്രണ്ട് വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെ തള്ളിയാണ് പി.ജി ഡോക്ടേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് മാസം 1300 ഓളം പേർക്ക് കിടത്തി ചികിത്സ ഉൾപ്പെടെ നൽകിയത് മെയ് മാസം എത്തിയപ്പോൾ 300 ആയി കുറഞ്ഞെന്ന് പി.ജി ഡോക്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.ക്യാൻസർ അനുബന്ധമായതടക്കം 321 ശസ്ത്രക്രിയകൾ മാർച്ച് മാസം നടന്നു. മെയ് മാസം അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്. ഭൂരിഭാഗം ഡോക്ടർമാർക്കും മറ്റ് സ്റ്റാഫുകൾക്കും കൊവിഡ് ഡ്യൂട്ടി നൽകിയതിനാൽ ഓപ്പറേഷൻ തിയേറ്ററുകൾ മെയ് മാസം അടഞ്ഞു കിടന്നു. സ്ട്രോക്ക് ക്ലിനിക്കിൽ പ്രതിമാസം 30 കേസുകൾ ഉണ്ടായിരുന്നത് മെയ് മാസം പത്തായി ചുരുങ്ങിയെന്നും പി.ജി ഡോക്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.
23.82°C








