Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:16 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ച അപ്പീൽ വത്തിക്കാൻ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചു. നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാൻ സന്യാസി സമൂഹത്തിൽ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയിൽ സിസ്റ്റർ ലൂസി അപ്പീൽ നൽകിയത്. ഇതും ഇപ്പോൾ തള്ളിയിരിക്കുകയാണ്.സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റർ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേൾക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റർ ലൂസി അപ്പീൽ നൽകിയത്. എന്നാൽ ലൂസിയുടെ ന്യായീകരണങ്ങൾ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്ററുടെ അപ്പീൽ തള്ളിയിരിക്കുന്നത്.നീതിയ്ക് നിരക്കാത്ത വിധിയാണ് വന്നിരിക്കുന്നതെന്ന്  സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു . 

കന്യാസ്ത്രീയ ബലാൽസംഗം ചെയ്ത മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ പരസ്യമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ദിവസങ്ങളോളം നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റർ ലൂസി സമരവേദിയിൽ എത്തുകയും മാധ്യമങ്ങളിൽ അടക്കം ലേഖനം എഴുതുകയും ചെയ്തിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. സംഭവത്തിൽ സിസ്റ്റർ ലൂസിയോട് സന്യാസിനി സഭാ നേതൃത്വം വിശദീകരണം തേടിയിരുന്നു. സിസ്റ്റർ ലൂസി ഇതിന് വിശദീകരണം നൽകിയെങ്കിലും എഫ്‌സിസി അധികൃതർ ഇത് അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇതുൾപ്പെടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലൂസി കളപ്പുരയെ പുറത്താക്കാനുളള നടപടി തുടങ്ങിയത്.ഇതിനെതിരെ ലൂസി വത്തിക്കാനിലെ സഭാ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

സിസ്റ്റർ ലൂസി നേരിടുന്ന പ്രയാസങ്ങൾക്ക്, അവഗണനയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചുവെങ്കിലും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ മഠത്തിൽ  തുടർന്ന് വരുകയായിരുന്നു .സ്ക്കൂളിലേയും കോൺവെന്‍റിലേയും ചില അനീതികൾക്കെതിരെ പ്രതികരിച്ചതുകൊണ്ട് ചിലരുടെയൊക്കെ കണ്ണിലെ കരടായി മാറേണ്ടി വന്നു സിസ്റ്റർ ലൂസി കളപ്പുരയ്‌ക്ക്‌ .

പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീല്‍ ഇതുവരെ നല്‍കിയിട്ടില്ല. താന്‍ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കില്‍ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു.

 

Readers Comment

Add a Comment