Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ അതിരൂക്ഷമായി തുടരുന്നനിടെ വീണ്ടും ഫോൺ ചോർത്തൽ വിവാദം ചൂടുപിടിക്കുന്നു. എംഎൽഎമാർ നിരീക്ഷക്കപ്പെടുന്നുണ്ടെന്നും ഫോൺ ചോർത്തുന്നുവെന്നുമാണ് സച്ചിൻ പൈലറ്റ് ക്യാമ്പ് ഉയർത്തുന്ന ആരോപണം.

ഏതൊക്കെ എംൽഎമാർക്കാണ് പരാതിയെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സച്ചിൻ പൈലറ്റിന്റെ അടുത്തയാളായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം അശോക് ഗെഹ്ലോട്ടിനെതിരെ പട നയിച്ച സച്ചിൻ പൈലറ്റടക്കമുള്ളവർ പാർട്ടിയിൽ ഫോൺ ചോർത്തൽ പ്രധാന ആരോപണമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രാജസ്ഥാൻ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പ്രതികരണം.

അതേസമയം സച്ചിൻ ക്യാമ്പിന്റെഫോൺ ചോർത്തൽ ആരോപണം ബിജെപിയും ഏറ്റെടുത്തു. ഫോൺ ചോർത്തൽ ആരോപണം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പ്രതികരിച്ചു.

ഇതിനിടെ സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ട് പ്രശ്‌നം കൂടുതൽ രൂക്ഷമാകുകയാണ്. പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡ് ഇനിയും അനുഭാവപൂർവ്വം ഇടപെടാത്തതിൽ സച്ചിൻ പൈലറ്റിന് കടുത്ത അതൃപ്തിയുണ്ട്.

 

Readers Comment

Add a Comment