Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Light Rain
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും പണയം വെച്ചാണ് കൊവിഡിന് എതിരായ പോരാട്ടത്തിൽ നമ്മെ നയിക്കുന്നത്.ഈ കൊവിഡ് കാലത്തെ മുന്നണിപ്പോരാളികൾ ആരോഗ്യ പ്രവർത്തകരാണെന്നതിൽ തർക്കമില്ല. അവരിൽ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കൂട്ടരാണ് ആശാ പ്രവർത്തകർ. എന്നാൽ മതിയായ വേതനം ഇവർക്ക് ലഭിക്കുന്നില്ല.ആരോഗ്യ പ്രവർത്തകരിൽ തന്നെ ഏറ്റവും പ്രയാസമേറിയ ജോലിചെയ്യുന്നവരിൽ മുൻപന്തിയിലാണ് ഇവർ. എന്നാൽ ഇപ്പോഴും പരിമിതികളുടേയും പ്രതിസന്ധികളുടെയും നടുവിലാണ് ആശാ പ്രവർത്തകരുടെ ജീവിതം.ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് കാലത്ത് സർക്കാർ റിസ്‌ക് അലവൻസ് 10000 ആയി ഉയർത്തി. പക്ഷേ ഏറ്റവുമധികം റിസ്‌ക് അനുഭവിക്കുന്ന ആശാ പ്രവർത്തകർക്ക് 1000 രൂപ മാത്രം.

മാസം അനുവദിച്ചിട്ടുള്ള തുച്ഛമായ ഓണറേറിയം പോലും കൃത്യമായി ലഭിക്കാറില്ലെന്നും ഇവർക്ക് പരാതിയുണ്ട്. സ്ഥിര നിയമനം നടത്തുകയും ശമ്പളം ഉയർത്തുകയും വേണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം കൊവിഡ് ബാധിച്ച് മരിച്ച ആശാ പ്രവർത്തകർക്ക് സർക്കാർ സഹായം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

 

Readers Comment

Add a Comment