Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വെളുപ്പിനെ 2:35നാണ് മരണവിവരം പുറത്തുവിട്ടത് .

അര്‍ബുദവും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും കാരണം ദീര്‍ഘകാലമായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാതോലിക്കാ ബാവ ഇടയ്ക്ക് കൊവിഡ് ബാധിതനാവുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്‌തെങ്കിലും, അതിനു ശേഷം  ശാരീരികസ്ഥിതി അനുദിനം മോശമായി. അനാരോഗ്യത്തിനിടയിലും ഈയിടെ നടന്ന സഭാ സുന്നഹദോസിലും അടിയന്തര മാനേജിംഗ് കമ്മിറ്റി യോഗത്തിലും കാതോലിക്ക അദ്ധ്യക്ഷത വഹിച്ചിരുന്നു.

തൃശൂര്‍ കുന്നംകുളത്തിനു സമീപം പഴഞ്ഞി കൊള്ളന്നൂര്‍ കുടുംബത്തില്‍ കെ.ഐ. ഐപ്പിന്റെയും, പുലിക്കോട്ടില്‍ കുഞ്ഞേട്ടിയുടെയും ദ്വിതീയ പുത്രനായി 1946 ആഗസ്റ്റ് 30 നാണ് ജനനം. മുത്തച്ഛന്‍ പോളിന്റെ പേരാണ് മാതാപിതാക്കള്‍ കുഞ്ഞിനു നല്‍കിയത്. മങ്ങാട് ചര്‍ച്ച് സ്‌കൂളിലും പഴഞ്ഞി ഗവ. ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി.

1969 ല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായ അദ്ദേഹം, പൗലോസ് ഗ്രിഗോറിയോസ്, ടി.ജെ. എബ്രഹം മല്പാന്‍, എന്‍.കെ. കോരുത് മല്പാന്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഉന്നതപഠനത്തിനു ശേഷം തിരികെ നാട്ടിലെത്തി, കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

1972 ല്‍ ഡീക്കനും 83 ല്‍ റമ്പാനുമായി. 1985 മേയ് 15 ന് മുപ്പത്തിയെട്ടാം വയസ്സില്‍ ബിഷപ്പായി, പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേര് സ്വീകരിച്ചു. 1985 ല്‍ കുന്നംകുളം ഭദ്രാസനം രൂപീകൃതമായപ്പോള്‍ അവിടെ മെത്രാപ്പോലീത്തയായി. 2006 ല്‍ നിയുക്ത കാതോലിക്കാ ബാവയും, 2010 ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് ഒന്നാമനു ശേഷം കാതോലിക്കയും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാമത് പരമാദ്ധ്യക്ഷനായിരുന്നു. ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിനായി വെക്കും.

Readers Comment

Add a Comment