Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇപ്പോൾ കാൻസർ ചികത്സക്കായി പരുമല ഹോസ്പിറ്റലിലാണെന്ന് സകലമാന വിശ്വാസികൾക്കും അറിയാം. എങ്കിലും ഇക്കഴിഞ്ഞ ദിവസം ഓർത്തഡോൿസ് സാബ നേതൃത്വം പുറത്തിറക്കിയ ചില പത്ര വാർത്തകളും പോസ്റ്റുകളും കണ്ടാൽ ഓരോ വിശ്വാസിയുടെയും മനസ്സിൽ ഉയരുന്ന ചോദ്യം ഇതാണ്. എന്തിനാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് ? ഇവർക്ക് ഇതിന്റെ പ്രയോജനം എന്താണ് ? 

ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എട്ടാം ശ്രാദ്ധപെരുന്നാളിനോടനുപതിച്ച് ഏപ്രിൽ 12 ആം തിയതി കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലാണ് കുർബ്ബാനയെന്ന് പരസ്യപ്പെടുത്തിയിരുന്നു. അതുപോലെ പാമ്പാടിത്തിരുമേനിയുടെ 56 ആം ഓർമ പെരുന്നാളിനോടനുപന്തിച്ച് പാമ്പാടിദയറായിൽ 4 ആം തീയതി സന്ത്യനമസ്ക്കാരത്തിന് കാതൊലിക്ക ബാബ മുഖ്യ കാർമികത്വം വഹിക്കുമെന്നും അതുപോലെ 5 ആം തീയതി മൂന്നിന്മേൽകുർബാനക്ക് കാതോലിക്കാ ബാബ പ്രധാന കാർമികത്വം വഹിക്കുമെന്നും പത്ര വാർത്തകൾ ഉൾപ്പടെ പരസ്യം ചെയ്തിരുന്നു. 

സത്യം മാത്രമേ പറയാവുയെന്നു വിശ്വാസികളെ ഉപദേശിക്കുന്ന സഭാനേതൃത്വം തന്നെ പച്ച കള്ളം പറയുക മാത്രമല്ല, പത്ര മാധ്യമങ്ങളിൽ കൂടി വിളംബരം ചെയ്യുന്നതിലെ ഔചിത്യമില്ലായിമ്മയും വിശ്വാസികൾ ചോദ്യം ചെയ്യുകയാണ്.

ചികത്സയിൽ തുടരുന്ന ബാബ പൂർണ ആരോഗ്യവാനാണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും സഭയെ നയിക്കുന്നതിന് ഒരു നിയുക്ക്തന്റെ ആവിശ്യകതയില്ലെന്ന് ബോധിപ്പിക്കുന്നതിനും ഉപചാവകവൃന്ദം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

എങ്കിലും എത്ര കാലം ഇങ്ങനെ വലിച്ച് നീട്ടി കൊണ്ട് പോകാൻ സാധിക്കും എന്നാണ് വിശ്വാസികളുടെ ചോദ്യം. 

Readers Comment

Add a Comment