Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:46 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായം കൊണ്ട് ചരിത്രത്തിൽ ഇടം നേടിയ പട്ടാഴി കേശവൻ നായർ(119  )  അന്തരിച്ചു . ഭാരതത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുതിർന്ന പൗരൻ  എന്ന ബഹുമതി കരസ്ഥമാക്കിയ പട്ടാഴിയിലെ കേശവൻ നായർ വിടചൊല്ലി . പട്ടാഴി താഴത്ത് വടക്കുളള നാരായണ സദനത്തില്‍ മക്കളായ ശാന്തമ്മക്കും ശാരദക്കുമൊപ്പമായിരുന്നു  കേശവൻ നായരുടെ  താമസം. ഒരു ഗ്രാമം മുഴുവന്‍ കുട്ടികളുടെ സ്വന്തം എഴുത്താശാനായി  കേശവൻ നായർ അറിയപ്പെട്ടിരുന്നത് .അക്ഷര പുണ്യം തലമുറകളിലേക്ക് പകര്‍ന്ന ആശാനെത്തേടി ശിക്ഷ്യഗണങ്ങള്‍  എത്താറുണ്ടായിരുന്നു  മുൻപ് വിജയ ദശമി നാളിൽ  കുട്ടികളെ എഴുത്തിനിരുത്താനായി നീണ്ട നിരതന്നെ വീടിന് മുറ്റത്ത് കാണുമായിരുന്നു. പഴയ ഓര്‍മ്മള്‍ ഓരോന്നായി പൊടിതട്ടിയെടുക്കുമ്പോള്‍ നാടിന് അഭിമാനം തോന്നും ഈ മുത്തച്ഛനെയോര്‍ത്ത്.എഴുപത് വര്‍ഷത്തോളം മണലിലെഴുതി അക്ഷരങ്ങള്‍ കുരുന്നുകളുടെ മനസിലേക്ക് എത്തിച്ച് അവരുടെ എഴുത്താശാനായി അറിയപ്പെട്ടു. ഭാര്യ പാറുക്കുട്ടിയമ്മ ഇരുപത് വര്‍ഷം മുൻപ് വിടപറഞ്ഞു. അഞ്ച് മക്കളില്‍ ഒരാള്‍ മരണപ്പെട്ടങ്കിലും എഴുപത് പിന്നിട്ട മറ്റ് മക്കളായിരുന്നു   അച്ഛനെ നോക്കിയിരുന്നത് . 

Readers Comment

Add a Comment